BREAKING NEWS

മിഠായി വാങ്ങിത്തരാമെന്നു പറഞ്ഞ് അമ്മയുടെ കാമുകൻ കുഞ്ഞുമായി പുറത്തേക്കു പോയി, പിന്നാലെ തുടരെത്തുടരെ ആഞ്ഞ് നിലത്തേക്ക് വലിച്ചെറിഞ്ഞ് ഒന്നര വയസുള്ള കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തി, കുട്ടിയെ നിലത്തേക്ക് വലിച്ചെറിഞ്ഞത് 8 തവണയെന്ന് സിസിടിവി ദൃശ്യങ്ങൾ!! കൊലയ്ക്ക് കാരണം പ്രണയ ബന്ധത്തിന് കുഞ്ഞ് തടസം

· · 1 min read
Share: Copied!

ലഖ്നൗ: കാമുകിയുമായുള്ള പ്രണയ ബന്ധത്തിന് തടസമാകുമെന്ന് ചൂണ്ടിക്കാട്ടി ഒന്നര വയസ് പ്രായമുള്ള കുട്ടിയെ അമ്മയുടെ കാമുകൻ നിലത്തെറിഞ്ഞു കൊന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സംഭവത്തിൽ പ്രതിയായ വിരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

അരാവോൺ സ്വദേശിയായ രതിയുടെ ഒന്നര വയസുകാരൻ മകൻ ആരവ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുമിത് എന്നയാളുമായി രതി നേരത്തെ വിവാഹിതയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കുറച്ചു കാലങ്ങളായി രതി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. ഈ സമയം പ്രതിയായ വിരാജ് രതിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇരുവരുടേയും ബന്ധത്തിൽ കുട്ടി ഒരുതടസമായി ഇയാൾ കണ്ടിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രതി തന്റെ മാതാപിതാക്കൾക്കരികിലേക്ക് സന്ദർശനത്തിനായി വന്നതായിരുന്നു. ഈ സമയം വിരാജും വീട്ടിൽ എത്തി. തുടർന്ന് കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. കുഞ്ഞുമായി ആളൊഴിഞ്ഞ പ്രദേശത്തെത്തിയ പ്രതി അതിക്രൂരമായി നിലത്തെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടിയെ തുടരെത്തുടരെ ആഞ്ഞ് നിലത്തേക്കെറിയുന്നതിന്റെ അതിക്രൂര ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. കുട്ടിയെ നിലത്തേക്ക് 8 തവണ വലിച്ചെറിഞ്ഞെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. പിന്നീട് അരുമറിയാതെ കുട്ടിയെ ഇയാൾ തന്നെ എടുത്ത് കൊണ്ടു പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിന് പിന്നാലെ കുടുംബം ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ കടന്നു കളഞ്ഞ പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ജോലി കഴിഞ്ഞ് വീ‌‌ട്ടിലെത്തിയ പിതൃ സഹോദരനും ഭാര്യയും കണ്ടത് വായിൽ നിന്ന് നുരയും പതയും വന്ന് ബോധമില്ലാതെ കിടക്കുന്ന 13 കാരിയെ!! വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കെ മൂർഖന്റെ കടിയേറ്റ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം, കടിയേറ്റത് വീട്ടിൽ ആരുമില്ലാത്ത നേരത്ത്

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026