BREAKING NEWS

ജോലി കഴിഞ്ഞ് വീ‌‌ട്ടിലെത്തിയ പിതൃ സഹോദരനും ഭാര്യയും കണ്ടത് വായിൽ നിന്ന് നുരയും പതയും വന്ന് ബോധമില്ലാതെ കിടക്കുന്ന 13 കാരിയെ!! വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കെ മൂർഖന്റെ കടിയേറ്റ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം, കടിയേറ്റത് വീട്ടിൽ ആരുമില്ലാത്ത നേരത്ത്

· · 1 min read
Share: Copied!

പാലക്കാട്: പാലക്കാട് നെന്മാറയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു. നെന്മാറ ചക്കാത്തറ സ്വദേശികളായ രാമൻ-അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് ഇന്നു രാവിലെ മരണത്തിന് കീഴ‌ടങ്ങിയത്. രണ്ടാഴ്ച മുമ്പ് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്.

കുട്ടിക്കു പാമ്പ് കടിയേറ്റ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയ പിതൃ സഹോദരനും ഭാര്യയുമാണ് വായിൽ നിന്ന് നുരയും പതയും വന്ന് ബോധരഹിതയായി കിടന്ന കുട്ടിയെ കണ്ടത്. ഉടൻ തന്നെ നെന്മാറയിലെ സർക്കാർ ആശുപത്രിയിലും ശേഷം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആരോഗ്യനില ഗുരുതരമായതോടെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ടാഴ്ച ചികിത്സയിൽ തുടർന്ന രാജേശ്വരി ഇന്ന് രാവിലെയാണ് മരിച്ചത്. ഏഴാം ക്ലാസുകാരിയായിരുന്നു മരിച്ച രാജേശ്വരി.

അതേസമയം ആലപ്പുഴ അരൂർ സ്വദേശിയായ 13 വയസുകാരിയും ഇന്ന് പാമ്പുകടിയേറ്റ് മരിച്ചു. അരൂർ സെൻറ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരിച്ച നിയ. റസിഡൻസ് അസോസിയേഷൻറെ വാർഷിക പരിപാടിക്ക് നൃത്ത പരിശീലനത്തിനായി കൂട്ടുകാർക്കൊപ്പം പോയപ്പോഴാണ് പാമ്പ് കടിയേറ്റത്. കട്ടുറുമ്പ് കടിച്ചതെന്ന് കരുതി മടങ്ങിയ നിയ വീട്ടുകാരുടെ കണ്മുന്നിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ഇരുപത്തി നാല് ദിവസം ചികിത്സയിൽ കഴിഞ്ഞ കുട്ടി ഇന്ന് രാവിലെയോടെ മരിച്ചു.

കുട്ടിയെ അന്വേഷിച്ചു ചെല്ലുമ്പോൾ സ്വിമ്മിംഗ് പൂളിൽ വീണ നിലയിൽ, റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

 

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026