പാനൂർ: കണ്ണൂരിൽ ബസ് കണ്ടക്ടർക്ക് നേരെ മർദനം. പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺസ്റ്റാർ ബസിലെ കണ്ടക്ടറും തൃക്കണാപുരം സ്വദേശിയുമായ രാഘവനാണ് യാത്രക്കാരന്റെ ആക്രമണത്തിൽ പരുക്കേറ്റത്. ഗൂഗിൾ പേ ഇല്ലെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു മർദനം.
പാനൂർ പൂക്കോട് വെച്ചാണ് സംഭവം. കണ്ടക്ടറുടെ മൂക്കിനിടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. യാത്രക്കാനായിരുന്ന പാനൂർ സ്വദേശിയായ രമേശ് ടിക്കെടുക്കാൻ ഗൂഗിൾ പേ നമ്പർ ആവശ്യപ്പെടുകയായിരുന്നു. നിലവിൽ ഗൂഗിൾ പേ ലഭ്യമല്ലെന്ന് അറിയിച്ചതോടെ പ്രകോപിതനായ രമേശ് കണ്ടക്ടറെ മൂക്കിന് ഇടിക്കുകയായിരുന്നു.
പരുക്കേറ്റതിന് പിന്നാലെ രാഘവൻ തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് രമേശിനെ അറസ്റ്റ് ചെയ്തു. ഇയാൾ ബസ് ഡ്രൈവറെയും ബസിലെ മറ്റു യാത്രക്കാരെയും കൈയേറ്റം ചെയ്തതായി പരാതിയുണ്ട്.





