BREAKING NEWS

നാലുവയസുകാരനെയെടുത്ത് കിണറ്റില്‍ ചാടി, അമ്മയും മകനും മരിച്ചു

· · 1 min read
Share: Copied!

ലഖ്നൗ: ഉത്തർപ്രദേശിൽ നാലുവയസുകാരനായ മകനുമായി യുവതി കിണറ്റിൽ ചാടി മരിച്ച നിലയിൽ. 26കാരിയായ പൂജയും മകനുമാണ് മരിച്ചത്. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഝാൻസി ജില്ലയിലെ ജഖൗറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹർദില പ്രദേശത്താണ് സംഭവം. തിങ്കളാഴ്ചയാണ് യുവതി മകനുമായി കിണറ്റിൽ ചാടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ജഖൗറ പൊലീസ് സ്ഥലത്തെത്തി.

തുടർന്ന് കിണറ്റിൽ നടത്തിയ പരിശോധനയിൽ പൂജയുടെയും മകന്റെയും മൃതദേഹങ്ങൾ പുറത്തെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പൊലീസ് അറിയിച്ചു. ജഖൗറ സ്റ്റേഷൻ ഹൗസ് ഓഫീസർ റാം പ്രകാശിന്റെ നേതൃത്വത്തിലാണ് തുടർനടപടികൾ പുരോഗമിക്കുന്നത്.

യുവതി ഇത്തരമൊരു നടപടി സ്വീകരിച്ചതിന്റെ കാരണം നിലവിൽ വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണ്. കുടുംബാംഗങ്ങളിൽനിന്നും പ്രദേശവാസികളിൽനിന്നും വിവരങ്ങൾ ശേഖരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026