ഭിന്ദ്: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപതുവയസകാരിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റിയ ശേഷം സ്വന്തം സഹോദരന്റെ കൺമുന്നിലിട്ട് ആളില്ലാത്ത സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ മെഹ്‌ഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ പ്രതി അറസ്റ്റിലായി
നാലാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ആറാം ക്ലാസുകാരനായ സഹോദരനോടൊപ്പം സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്ത് പ്രതി സ്കൂട്ടറിലെത്തി ഇവർക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. കുട്ടികൾക്ക് നേരത്തെ പരിചയമുള്ളയാളായിരുന്നു പ്രതി. അതുകൊണ്ട് തന്നെ കുട്ടികൾ പ്രതിക്കൊപ്പം സ്കൂട്ടറിൽ കയറി. എന്നാൽ വീട്ടിലേക്ക് പോകുന്നതിന് പകരം തൊട്ടടുത്തുള്ളൊരു ഒഴിഞ്ഞ പ്രദേശത്തേക്കാണ് പോയത്.
അവിടെ വച്ച് സഹോദരന്റെ മുന്നിൽ വച്ച് പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സഹോദരനെ പ്രതി ക്രൂരമായി മർദിച്ച് അവശനാക്കിയതായും പരാതിയിൽ പറയുന്നു. പിന്നാലെ പ്രതി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.




