BREAKING NEWS

സ്കൂൾ വിട്ട് നടന്നുപോവുകയായിരുന്ന സഹോദരങ്ങൾക്ക് ലിഫ്റ്റ് വാ​ഗ്ദാനം ചെയ്തു, വാഹനത്തിൽ കയറിയ 9 വയസുകാരിയെ സ്വന്തം സഹോ​ദരന്റെ കൺമുന്നിലിട്ട് ക്രൂരമായി പീഡിപ്പിച്ചു, തടയാൻ ശ്രമിച്ച ആറാം ക്ലാസുകാരനെ ക്രൂരമായി മർദിച്ച് അവശനാക്കി- പ്രതി പിടിയിൽ

· · 1 min read
Share: Copied!

ഭിന്ദ്: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപതുവയസകാരിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റിയ ശേഷം സ്വന്തം സഹോ​ദരന്റെ കൺമുന്നിലിട്ട് ആളില്ലാത്ത സ്ഥലത്തെത്തിച്ച് പീഡ‍ിപ്പിച്ചു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ മെഹ്‌ഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ പ്രതി അറസ്റ്റിലായി

നാലാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ആറാം ക്ലാസുകാരനായ സഹോദരനോടൊപ്പം സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്ത് പ്രതി സ്കൂട്ടറിലെത്തി ഇവർക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. കുട്ടികൾക്ക് നേരത്തെ പരിചയമുള്ളയാളായിരുന്നു പ്രതി. അതുകൊണ്ട് തന്നെ കുട്ടികൾ പ്രതിക്കൊപ്പം സ്കൂട്ടറിൽ കയറി. എന്നാൽ വീട്ടിലേക്ക് പോകുന്നതിന് പകരം തൊട്ടടുത്തുള്ളൊരു ഒഴിഞ്ഞ പ്രദേശത്തേക്കാണ് പോയത്.

അവിടെ വച്ച് സഹോദരന്റെ മുന്നിൽ വച്ച് പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സഹോദരനെ പ്രതി ക്രൂരമായി മർദിച്ച് അവശനാക്കിയതായും പരാതിയിൽ പറയുന്നു. പിന്നാലെ പ്രതി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

BREAKING NEWS
'അന്ന് ഞാൻ ഇതിലും കൂടുതൽ ചിരിക്കുമായിരുന്നു'; രാജീവുമായുള്ള പ്രണയവും രാഷ്ട്രീയ ജീവിതവും തുറന്നുപറഞ്ഞ് സോണിയ ഗാന്ധി; '12 വർഷത്തെ ബിജെപി–ആർഎസ്എസ് ഭരണം ജനാധിപത്യത്തെ തകർത്തു; തിരിച്ചുപിടിക്കാൻ ഏറെ സമയമെടുക്കും'
07 Nov 2026
BREAKING NEWS
രാവിലെ ഹോട്ടലിലെത്തിയ ഉടമയെ പിന്നീട് കണ്ടില്ല, ഒടുവില്‍ കണ്ടെത്തിയത് ശൗചാലയത്തിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ
07 Nov 2026
BREAKING NEWS
ബിഹാറിൽ കൊടുംകുറ്റവാളി, 10 വർഷമായി കേരളത്തിൽ ഡ്രൈവർ; ഇടയ്ക്ക് നാട്ടിൽ പോയി കൊലപാതകവും മോഷണവും; ആർജെഡി നേതാവിന്റെ കൊലക്കേസിലും പ്രതി; കൊല്ലത്ത് പിടിയിൽ
07 Nov 2026
BREAKING NEWS
കണ്ണുകെട്ടി ഹെൽമറ്റ് ധരിപ്പിച്ച് ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ചു, പിന്നാലെ തീപ്പെട്ടിക്കൊള്ളി ഉരച്ച് ശരീരത്തിലേക്ക് എറിഞ്ഞു, അലറിക്കരഞ്ഞ് കൗമാരക്കാരൻ, പെട്രോൾ കുടിപ്പിക്കാനും ശ്രമം... സോഷ്യൽ മീഡിയ റീലിനായി ദേഹത്ത് തീ കൊളുത്തിയതെന്ന് പോലീസ്, 500 രൂപ കടം വാങ്ങിയതിന്റെ പേരിലുണ്ടായ തർക്കമെന്ന് കുടുംബം...
07 Nov 2026