BREAKING NEWS

കാടിന്റെ മക്കളുടെ ദുരിതം വീണ്ടും!! ഇടമലക്കുടിയിൽ നിന്ന് പനി ബാധിച്ച് അവശനായ രോ​ഗിയെ ആശുപത്രിയിലെത്തിച്ചത് നാലു കിലോമീറ്ററോളം വടിയിൽ തുണികൊണ്ടുള്ള മഞ്ചലുണ്ടാക്കി ചുമന്ന്, സഞ്ചാരയോഗ്യമായ വഴിക്കായുള്ള നാട്ടുകാരുടെ ആവശ്യത്തിന് തടസം വനം വകുപ്പ്

· · 1 min read
Share: Copied!

ഇടുക്കി: സഞ്ചാര യോ​ഗ്യമായ പാതയില്ലാത്തതിനാൽ ഇടുക്കി ഇടമലക്കുടിയിൽ നിന്ന് രോഗിയെ കിലോ മീറ്ററുകൾ ചുമന്ന് ആശുപത്രിയിലെത്തിച്ചു. പനി ബാധിച്ച് ആവശനിലയിലായ 75കാരൻ മാലയപ്പനെ ആണ് കൂടലാ‍ർകുടിയിൽ നിന്ന് നാല് കിലോ മീറ്ററിലേറെ ദൂരം കാട്ടിലൂടെ തുണികൊണ്ടുള്ള മഞ്ചലിൽ ചുമന്ന് ആശുപത്രിയിലേക്കെത്തിച്ചത്.

കൂടലാർക്കുടി മുതൽ ആനക്കുളം വരെ സഞ്ചാരയോഗ്യമായ വഴിക്കായി ഏറെക്കാലമായുള്ള ആവശ്യത്തിന് വനംവകുപ്പ് തടസം നിൽക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി. കൂടലാർക്കുടിയിൽ നിന്ന് അവശനിലയിലായ രോഗിയെ തുണികൊണ്ടുള്ള മഞ്ചലിൽ ചുമന്ന് പുറംലോകത്തേക്ക് എത്തിക്കേണ്ടിവന്നത്. ഇടമലക്കുടിയിൽ എത്തിപ്പെടാൻ ഏറെ പ്രയാസമുള്ള ഉന്നതിയാണ് കൂടലാർക്കുടി. അവർക്കാശ്രയം ആനക്കുളം വഴി മാങ്കുളത്തെത്തി, അവിടെ നിന്ന് അടിമാലി. എന്നാൽ മാത്രമേ, ആശുപത്രിയിലേക്കുൾപ്പെടെ എത്താൻ സാധിക്കൂ. നാല് കിലോ മീറ്ററിലെറെ കാട്ടിലൂടെ ഒറ്റയടിപ്പാത വഴി നടന്നാൽ മാത്രമേ ആനക്കുളത്ത് എത്താൻ സാധിക്കൂ.

ഈ പ്രദേശത്തുകൂടി സഞ്ചാരയോഗ്യമായ ഒരു പാതയ്ക്ക് വേണ്ടി നാട്ടുകാർ നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു, പരാതിയും നിവേദനങ്ങളും നൽകി. പക്ഷേ, കാട്ടിനകത്തുകൂടെയുള്ള പാതയ്ക്ക് മാത്രം അന്തിമ തീരുമാനമായില്ല. നിലവിൽ ഇടമലക്കുടിയിലേക്കുളള പാത രാജമല – പെട്ടിമുടി വഴി ഇഡലിപ്പാറക്കുടിയിലേക്കുളളതാണ്. പക്ഷേ, കൂടലാർക്കുടിക്കാർക്കും സമീപത്തുള്ള ഉന്നതിയിലെ നിവാസികൾക്കും പത്ത് കിലോ മീറ്ററിലേറെ സഞ്ചരിച്ചാലേ, ഇഡലിപ്പാറക്കുടിയിലെത്താനാവൂ.

ആശുപത്രിയിലേക്കുള്ള അവശ്യയാത്രകൾക്ക് ഇത്രയും വളഞ്ഞ് സഞ്ചരിക്കാതെ, കാട്ടിലൂടെയുളള മാർഗ്ഗമാണ് ഇപ്പോഴും ആശ്രയം. കഴിഞ്ഞ വർഷവും സമാന രീതിയിൽ പനിബാധിച്ച് അവശനിലയിലായ കുട്ടിയെ രാത്രിക്ക് കാട്ടിലൂടെ ചുമത്ത് ആശുപത്രിയിലെത്തിക്കേണ്ടിവന്നിരുന്നു. ഇതിലൂടെ വഴിവെട്ടാൻ നേരത്തെ, തൊഴിലുറപ്പ് പദ്ധതി പ്രകാരം തീരുമാനമായെങ്കിലും വനംവകുപ്പ് അന്തിമാനുമതി നിഷേധിച്ചു. ഇനിയെങ്കിലും സഞ്ചാരയോഗ്യമായ ഒരുവഴി അനുവദിക്കണമെന്ന് മാത്രമാണ് കൂടലാർക്കുടിക്കാ‍രുടെ ആവശ്യം.

BREAKING NEWS
'അന്ന് ഞാൻ ഇതിലും കൂടുതൽ ചിരിക്കുമായിരുന്നു'; രാജീവുമായുള്ള പ്രണയവും രാഷ്ട്രീയ ജീവിതവും തുറന്നുപറഞ്ഞ് സോണിയ ഗാന്ധി; '12 വർഷത്തെ ബിജെപി–ആർഎസ്എസ് ഭരണം ജനാധിപത്യത്തെ തകർത്തു; തിരിച്ചുപിടിക്കാൻ ഏറെ സമയമെടുക്കും'
07 Nov 2026
BREAKING NEWS
രാവിലെ ഹോട്ടലിലെത്തിയ ഉടമയെ പിന്നീട് കണ്ടില്ല, ഒടുവില്‍ കണ്ടെത്തിയത് ശൗചാലയത്തിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ
07 Nov 2026
BREAKING NEWS
ബിഹാറിൽ കൊടുംകുറ്റവാളി, 10 വർഷമായി കേരളത്തിൽ ഡ്രൈവർ; ഇടയ്ക്ക് നാട്ടിൽ പോയി കൊലപാതകവും മോഷണവും; ആർജെഡി നേതാവിന്റെ കൊലക്കേസിലും പ്രതി; കൊല്ലത്ത് പിടിയിൽ
07 Nov 2026
BREAKING NEWS
കണ്ണുകെട്ടി ഹെൽമറ്റ് ധരിപ്പിച്ച് ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ചു, പിന്നാലെ തീപ്പെട്ടിക്കൊള്ളി ഉരച്ച് ശരീരത്തിലേക്ക് എറിഞ്ഞു, അലറിക്കരഞ്ഞ് കൗമാരക്കാരൻ, പെട്രോൾ കുടിപ്പിക്കാനും ശ്രമം... സോഷ്യൽ മീഡിയ റീലിനായി ദേഹത്ത് തീ കൊളുത്തിയതെന്ന് പോലീസ്, 500 രൂപ കടം വാങ്ങിയതിന്റെ പേരിലുണ്ടായ തർക്കമെന്ന് കുടുംബം...
07 Nov 2026