BREAKING NEWS

പാർട്ടിക്ക് അകത്തും പുറത്തുമുള്ള സ്ത്രീകളെ എങ്ങനെ കാണണമെന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്, മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണ്, സുരേഷ്ബാബുവിനെതിരായ നടപടിയില്‍ പ്രതികരണവുമായി ബിനോയ് വിശ്വം

· · 1 min read
Share: Copied!

പാലക്കാട് : സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന ഇഎൻ സുരേഷ്ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണെന്നും ആ ബോധ്യത്തിലാണ് സിപിഎം ഇത്തരത്തിൽ ഒരു നടപടി എടുത്തത് എന്നാണ് ഞാൻ മനസ്സിലാക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ആൺ- പെൺ ബന്ധങ്ങളെ സംബന്ധിച്ച് ഏറ്റവും ശരിയായ കാഴ്ചപ്പാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത്. പാർട്ടിക്ക് അകത്തും പുറത്തുമുള്ള സ്ത്രീകളെ എങ്ങനെ കാണണമെന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. എന്നാൽ പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തലിന്‍റെ ഭാഗമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്.

തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും ക്ഷണിക്കേണ്ടവരെ ക്ഷണിക്കാനുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കുന്നത്. സുരേഷ് ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് പാലക്കാട്ടെ പുതിയ ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷനും പറഞ്ഞത്. സംസ്ഥാന നേതൃത്വത്തിന് മുന്നിലും പരാതികൾ ലഭിച്ചിട്ടില്ല. സ്വയം മാറി നിൽക്കുകയാണെന്നാണ് സുരേഷ് ബാബു ആവശ്യപ്പെട്ടത്. യുവതിയുടെ പരാതി എന്നത് മാധ്യമ വാർത്ത മാത്രമാണെന്നും പാലക്കാട്‌ വിഭാഗീയത ഇല്ലെന്നും ചെന്താമരാക്ഷൻ അവകാശപ്പെട്ടു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026