ലണ്ടൻ: ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വീണ്ടും നിരാശ സമ്മാനിച്ച് അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ 56 റൺസിന് തോറ്റതോടെ ഇന്ത്യ കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ആറിലും പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്.
ഇതോടൊപ്പം, അയർലൻഡിനെതിരായ ടി20 പരമ്പരയിൽ ആദ്യമായുണ്ടായ തോൽവിയും ടീമിന്റെ മോശം പ്രകടനത്തെ കൂടുതൽ ചർച്ചയാക്കിയിട്ടുണ്ട്. നായകൻ ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്റെ തിരഞ്ഞെടുപ്പും ബാറ്റിംഗ് പരാജയവും ഫീൽഡിംഗ് പിഴവുകളും ശക്തമായ വിമർശനങ്ങൾക്ക് വഴിവച്ചു.
അയർലൻഡ് പരമ്പരയ്ക്കു ശേഷം ഏറ്റവും കൂടുതൽ ചർച്ചയായത് യുവതാരം വൈഭവ് സൂര്യവംശിയാണ്. അരങ്ങേറ്റം വൈകിയതും പിന്നീട് അവസരം ലഭിച്ചപ്പോൾ സംജു സാംസണിനെ പുറത്തിരുത്തിയാണ് ടീമിൽ ഉൾപ്പെടുത്തിയതും വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. തുടർച്ചയായി മൂന്ന് ഇന്നിംഗ്സുകളിൽ റൺ നേടാനാകാതെ വന്നതിനെത്തുടർന്ന് സാംസൺ പുറത്താക്കപ്പെട്ടിരുന്നു. എന്നാൽ പകരമെത്തിയ സൂര്യവംശി മൂന്ന് മത്സരങ്ങളിലും ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കാനാകാതിരുന്നതോടെ ബ്രിസ്റ്റോളിൽ നടന്ന അവസാന മത്സരത്തിൽ സാംസൺ വീണ്ടും ടീമിലേക്ക് മടങ്ങി.
ഇതും വിമർശനങ്ങൾക്കു വഴിവച്ചതോടെ സൂര്യവംശിയെ പുറത്തിരുത്താനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ പ്രകടനം മാത്രമല്ലെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ വ്യക്തമാക്കി. ടീമിൽ ഇടത് കൈയ്യൻ ബാറ്റ്സ്മാന്മാർ കൂടുതലായതിനാൽ ബാറ്റിംഗ് നിരയിൽ വൈവിധ്യം കൊണ്ടുവരാനാണ് സാംസണിനെ തിരിച്ചെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘ സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് ഞങ്ങൾ കരുതുന്ന കോമ്പിനേഷൻ പരീക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അഭിഷേകിനൊപ്പം ഓപ്പൺ ചെയ്യാൻ ഒരു വലതു കൈ ബാറ്റ്‌സ്മാനെ കൂടി ഞങ്ങൾ ആഗ്രഹിച്ചു, അതാണ് പ്രധാന കാരണങ്ങളിലൊന്ന്. ഞാൻ മാത്രമായിരുന്നു ഇടംകൈയ്യൻ ബാറ്റ്‌സ്മാന്മാർക്കിടയിലുള്ള ഏക വലതു കൈ ബാറ്റ്‌സ്മാൻ. ഈ മത്സരത്തിന് അനുയോജ്യമായ മറ്റൊരു കോമ്പിനേഷൻ പരീക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. സഞ്ജു മികച്ചൊരു ബാറ്റ്‌സ്മാനാണ്, മുൻപ് പല പരമ്പരകളിലും അദ്ദേഹം നമുക്ക് വിജയം സമ്മാനിച്ചിട്ടുണ്ട്.’ അയ്യർ വിശദീകരിച്ചു.
അതേസമയം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യ 4-0 എന്ന നിലയിൽ സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങിയിരുന്നു. അതിന് മുമ്പ് അയർലാൻഡിനോടും പരമ്പര തോറ്റു. ഇതോടെ ഐസിസി ടി20 റാങ്കിംഗിൽ 1,601 ദിവസമായി ഇന്ത്യ തുടർന്നുവന്ന ഒന്നാം സ്ഥാനം നഷ്ടമായി. ഈ തോൽവി ടീം മാനേജ്മെന്റിന്റെയും ശ്രേയസ് അയ്യരുടെയും ഗൗതം ഗംഭീറിന്റെയും തെരഞ്ഞെടുപ്പ് തീരുമാനങ്ങളെയും തന്ത്രങ്ങളെയും കുറിച്ചുള്ള വിമർശനങ്ങൾ വരും ദിവസങ്ങളിൽ കൂടാൻ ഇത് ഇടയാക്കുമെന്ന കാര്യം ഉറപ്പ്.

















































