അമ്മ വസന്തയ്ക്കെതിരായ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി സിന്ധു കൃഷ്ണ. അച്ഛനായ എസ്. രംഗനാഥനെ സിന്ധുവിന്റെ വസന്ത ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനൊപ്പം പുറത്തുവന്നിട്ടുണ്ട്. ചില യൂട്യൂബേഴ്സ് ആണ് സിന്ധു കൃഷ്ണയുടേതെന്ന് അവകാശപ്പെടുന്ന ചാറ്റുകളും വിഡിയോയും പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി കൃഷ്ണകുമാറിന്റെ കുടുംബവുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. സിന്ധു കൃഷ്ണ സ്വന്തം അമ്മയെ നോക്കുന്നില്ലെന്നും, നടി കൂടിയായ മകൾ അഹാന കൃഷ്ണ മുത്തശ്ശിയെ ചീത്തവിളിച്ചെന്നുമടക്കമുള്ള ആരോപണങ്ങൾ കുടുംബാംഗമായ തൻവി ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് കൃഷ്ണകുമാറിന്റെ കുടുംബത്തിന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്.
ഈ സൈബർ ബുള്ളിയിങ്ങിന് മറുപടിയായാണ് അമ്മയുടെ യഥാർഥ സ്വഭാവം കാണിക്കുന്ന തെളിവുകൾ സിന്ധു കൃഷ്ണ പുറത്തുവിട്ടതെന്നാണ് റിപ്പോർട്ടുകൾ. സമൂഹ മാധ്യമങ്ങളിലൂടെ ഈ സംഭവങ്ങളുടെ നിജസ്ഥിതി ആവശ്യപ്പെടുന്നവർക്ക് സിന്ധു നൽകിയ മറുപടിയാണ് പുറത്തുവന്ന സ്ക്രീൻ ഷോട്ടുകളിൽ ഉള്ളതെന്നാണ് വിവരം.
അതോടൊപ്പം തന്നെ അമ്മൂമ്മയെ കൊച്ചു മകളായ അഹാന ചീത്ത വിളിക്കാനുള്ള കാരണത്തെക്കുറിച്ചും സിന്ധു കൃഷ്ണ തുറന്നു പറയുന്നുണ്ട്. തന്നെയും മകളെയും അച്ഛനെയും ചേർത്ത് മോശമായ കാര്യം പറഞ്ഞതാണ് അഹാനയ്ക്ക് ഇത്രയും ദേഷ്യം വരാൻ കാരണമെന്നാണ് ചാറ്റിലൂടെ മനസ്സിലാകുന്നത്. അമ്മ, അച്ഛനെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഹാളിൽ ആണ് അദ്ദേഹത്തെ കിടത്തിയിരുന്നതെന്നും ചാറ്റിൽ പറയുന്നു. ‘‘എന്താണ് പ്രശ്നം എന്ന് ചോദിച്ചവർക്ക് സിന്ധു കൃഷ്ണ ഒരു സിസിടിവി ഫൂട്ടേജ് ഫോർവേഡ് ചെയ്തു നൽകുന്നുണ്ട്. അപരിചിതരായ ആളുകൾക്കൊക്കെ ഇത് അയച്ചു കൊടുക്കേണ്ട ആവശ്യമുണ്ടോ? പറഞ്ഞു തീർക്കേണ്ട കാര്യങ്ങൾ അങ്ങനെ തന്നെയല്ലേ തീർക്കേണ്ടത്? അന്തരിച്ച വ്യക്തിയോടുള്ള ബഹുമാനം മുൻനിർത്തി ഞാൻ ആ വിഡിയോ പ്ലേ ചെയ്യുന്നില്ല.
ആ സിസിടിവി വീഡിയോയിൽ മുത്തശ്ശൻ ഇരിക്കുമ്പോൾ ഈ അമ്മൂമ്മ ചെരുപ്പോ മറ്റോ എടുത്ത് അടിക്കുകയാണ്. സർജറിക്ക് മുൻപ് അച്ഛനെ അമ്മ തല്ലാറുണ്ടായിരുന്നു എന്ന് പറഞ്ഞാണ് സിന്ധു ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. അത്രത്തോളം ടോക്സിക് ആയ സാഹചര്യമാണ് അവിടെയുള്ളത്. ഇതൊക്കെ കാണുമ്പോൾ ആരായാലും പ്രതികരിച്ചുപോകും. അഹാന അവർക്കെതിരെ സംസാരിച്ചതിൽ തെറ്റുപറയാൻ ഒക്കില്ല. പ്രായത്തെ അവർ മുതലെടുക്കുകയാണ്.















































