പാലക്കാട്: പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ കൊലപ്പെടുത്തി തീയിട്ട് കത്തിച്ച് കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ബോഡി കത്തിക്കുകയും ബാക്കി വന്ന അവശിഷ്ടങ്ങൾ പുറത്ത് കൊണ്ട് പോയി കുഴിച്ചിടുകയായിരുന്നു എന്ന് അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈഎസ്പി പറഞ്ഞു. വയോധികളുടെ മൂക്കിൽ രണ്ട് ഭാഗത്തു മൂക്കുത്തികളായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും ഇതിനായി ദാരുണമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
കൊഴിഞ്ഞാമ്പാറ വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ സരസമ്മാൾ (66) ആണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. മുൻകൂട്ടിയുള്ള കൊലപാതകമായിരുന്നു സരസാളിന്റേത്. പണവും ആഭരണവും കവർന്നെടുക്കലായിരുന്നു ലക്ഷ്യമെന്നും പോലീസ് വിശദീകരിച്ചു. തെളിവെടുപ്പിൽ പ്രതി ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി.
അതേസമയം കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെടുത്തത്. ഫോറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പോലീസ് പരിശോധന നടത്തിയത്. വ്യദ്ധയെ കാണതായതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പ്രതികളെയെ സ്റ്റേഷനിൽ വിളിച്ച വരുത്തി ചോദ്യം ചെയ്തതാണ് അന്വേഷണത്തിന് വഴിതിരിവായത്. പ്രതികൾ ആദ്യം കൊലപാതകം നിരസിച്ചിരുന്നു. പീന്നിട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. അതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. ജൂൺ പത്തിനാണ് സരസമ്മാളിനെ കാണാതായത്. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്.

















































