BREAKING NEWS

മോഷണം നടത്തിക്കഴിഞ്ഞിട്ട് ഒരു കള്ളൻ ഖേദം പ്രകടിപ്പിച്ചാൽ മതിയോ?? പാവപ്പെട്ട വിശ്വാസികൾ കാണിക്കയായി നൽകിയ പണവും സ്വർണവുമാണ് ഇവർ മോഷ്ടിച്ചത്, സംഘപരിവാറിന് ദൈവം എന്നത് വിശ്വാസത്തിന്റെ അടയാളമല്ല, ക്ഷേത്രസ്വത്തുക്കൾ കൊള്ളയടിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ഉപകരണമാണ്- കെ സി വേണുഗോപാല്‍

· · 1 min read
Share: Copied!

കണ്ണൂർ: അയോധ്യ രാമക്ഷേത്ര കൊള്ളക്കെതിരെ വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അയോധ്യ രാമക്ഷേത്രത്തിന്റെ പേരിൽ നടന്നത് വലിയ സാമ്പത്തിക തട്ടിപ്പാണെന്ന് വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിച്ച് രൂപവത്കരിച്ച ട്രസ്റ്റിലാണ് ഈ കൊള്ള നടന്നിരിക്കുന്നത്.

പാവപ്പെട്ട വിശ്വാസികൾ തങ്ങളുടെ കാണിക്കയായി നൽകിയ പണവും സ്വർണവുമാണ് ഇവർ മോഷ്ടിച്ചത്. ഇതിനെ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ വിഷയത്തിൽ ആർ.എസ്.എസ് പ്രകടിപ്പിച്ച ഖേദത്തെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ‘മോഷണം നടത്തിക്കഴിഞ്ഞിട്ട് ഒരു കള്ളൻ ഖേദം പ്രകടിപ്പിച്ചാൽ മതിയോ? സ്വർണ്ണവും പണവും മോഷ്ടിച്ച മോഷ്ടാക്കൾ തന്നെ ഖേദിക്കുന്നു എന്ന് പറഞ്ഞാൽ തീരുന്നതാണോ ഈ തട്ടിപ്പ്?’ എന്ന് അദ്ദേഹം ചോദിച്ചു.

വി.എച്ച്.പിയുടെ ഉന്നത നേതാക്കളാണ് ഈ കേസിൽ പ്രതികളെന്ന കാര്യവും വേണുഗോപാൽ ചൂണ്ടിക്കാട്ടി. ബി.ജെ.പിയും സംഘപരിവാറും അയോധ്യയിൽ മാത്രമല്ല, ബദരീനാഥ്, കേദാർനാഥ് തുടങ്ങിയ ഹിന്ദുക്കളുടെ പവിത്രമായ ആരാധനാലയങ്ങളെയും കൊള്ളയടിക്കാനാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംഘപരിവാറിന് ദൈവം എന്നത് വിശ്വാസത്തിന്റെ അടയാളമല്ല, മറിച്ച് ക്ഷേത്രസ്വത്തുക്കൾ കൊള്ളയടിക്കാനും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ഉപകരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026