BREAKING NEWS

ജില്ലാ കമ്മിറ്റിയംഗം അല്ലാത്തയാളെ എങ്ങനെ ജില്ലാ സെക്രട്ടറിയാക്കി?? വ്യക്തത വേണം, തെരഞ്ഞെടുപ്പ് നടന്നത് സംഘടനാ ചട്ടങ്ങൾ പാലിക്കാതെ, എം കെ ബേബിയ്ക്ക് പരാതി നല്‍കി സിപിഎം നേതാക്കള്‍

· · 1 min read
Share: Copied!

കണ്ണൂർ: ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെ തിരഞ്ഞെടുത്തതില്‍ അതൃപ്തി അറിയിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് പരാതി നൽകി കണ്ണൂരിലെ ഒരു വിഭാഗം നേതാക്കൾ. സംഘടനാ ചട്ടങ്ങൾ പാലിക്കാതെയാണ് തിരഞ്ഞെടുപ്പെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ജില്ലാ കമ്മിറ്റിയംഗം അല്ലാത്തയാളെ എങ്ങനെ ജില്ലാ സെക്രട്ടറിയാക്കിയെന്ന് വ്യക്തമാക്കണം എന്നും ആവശ്യമുണ്ട്. കണ്ണൂരിൽ നിന്നുള്ള സിപിഐഎമ്മിന്റെ ചില കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ അറിവോടുകൂടിയാണ് പരാതി വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

തിരഞ്ഞെടുപ്പ് സമയത്തും കെ കെ രാഗേഷിന്റെ പ്രവർത്തനങ്ങളെ പറ്റി പരാതികൾ ഉയർന്നിരുന്നു. തളിപ്പറമ്പിലേയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയം, രക്തസാക്ഷി ഫണ്ട് വിവാദം ഇതിലെല്ലാം കെ കെ രാഗേഷ് സ്വീകരിച്ച നിലപാടുകളിൽ അടക്കം കണ്ണൂരിലെ ചില നേതാക്കൾ അതൃപ്തി പ്രകടമാക്കിയിരുന്നു.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026