BREAKING NEWS

‘പ്രിയപ്പെട്ട മഞ്ഞപത്രം….ക്ഷമിക്കണം..ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ ഒരുമിച്ച്’; വിവാഹമോചന പ്രചാരണങ്ങൾക്ക് മറുപടിയുമായി സൗഭാഗ്യ വെങ്കിടേഷ്

· · 1 min read
Share: Copied!

തിരുവനന്തപുരം: താനും ഭർത്താവ് അർജുൻ സോമശേഖരനും വിവാഹമോചനത്തിലേക്ക് പോകുകയാണെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ്.

അർജുനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് സൗഭാഗ്യ പ്രതികരിച്ചത്. “ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ ജീവിതകാലം മുഴുവൻ വിവാഹിതരായി, പരസ്പരം വിശ്വസ്തരായി തുടരുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രിയപ്പെട്ട മഞ്ഞപത്രം… ക്ഷമിക്കണം…” എന്നായിരുന്നു സൗഭാഗ്യയുടെ കുറിപ്പ്.

സൗഭാഗ്യയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്. ദമ്പതികളുടെ ക്ലോത്തിങ് ബ്രാൻഡ് നിർത്തലാക്കിയെന്ന വാർത്തയാണ് പിന്നീട് വളച്ചൊടിച്ച് വിവാഹമോചന അഭ്യൂഹങ്ങളായി പ്രചരിച്ചതെന്നാണ് ചിലരുടെ കമന്റുകൾ. അഭ്യൂഹങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയ സൗഭാഗ്യയുടെ പോസ്റ്റ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

അർജുനുമായി ബന്ധപ്പെട്ടു വരുന്ന കമന്റുകളോട് കഴിഞ്ഞ ദിവസവും സൗഭാഗ്യ പ്രതികരിച്ചിരുന്നു. ”താര കല്യാണ്‍ അമ്പോറ്റിയെപ്പോലെ വളര്‍ത്തിയ ആ കൊച്ചിനെയിട്ട് എന്തൊരു പട്ടിപ്പണിയാണ് എടുപ്പിക്കുന്നത് എന്ന് കമന്റുകൾ കണ്ടു. പട്ടിപ്പണി, പട്ടി ഷോ എന്നൊക്കെ ഞാന്‍ തന്നെ ക്യാപ്ഷനില്‍ കൊടുക്കാറുണ്ട്. വെറുതെ ഒരു രസത്തിന് ചെയ്യുന്നതാണ്. ഇതൊന്നും ഒരിക്കലും അര്‍ജുന്‍ ചേട്ടന്‍ മാത്രം വാങ്ങിച്ച് വെച്ചിരിക്കുന്നതല്ല. നമ്മുടെ ഇഷ്ടമാണ്. എന്റെയും, അര്‍ജുന്‍ ചേട്ടന്റെയും ഇഷ്ടത്തിലുള്ളവരാണ് ഇവിടെയുള്ളതെല്ലാം. എല്ലാ കാര്യങ്ങളും അങ്ങനെയാണ്. അതുകൊണ്ടാണ് നമ്മള്‍ മാത്രമായി താമസിക്കുന്നത്. വ്യത്യസ്ത അഭിപ്രായമുള്ളവരൊന്നും നമ്മുടെ കൂടെയില്ല.

നമ്മളെ ടോളറേറ്റ് ചെയ്യാന്‍ കൂടെയുള്ളവര്‍ക്ക് ചിലപ്പോള്‍ ബുദ്ധിമുട്ട് കാണും. എല്ലാവര്‍ക്കും ഡോഗ്‌സിനെ ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ ലൈഫ് സ്റ്റൈല്‍ ഇഷ്ടപ്പെടണമെന്നില്ല. എല്ലാവര്‍ക്കും നമ്മുടെ തീരുമാനങ്ങൾ ഓക്കെയാവണമെന്നില്ല. ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓക്കെയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ കെട്ടിയത്. ഇത്രയും വര്‍ഷമായിട്ട് ഒന്നിച്ച് തുടരുന്നതും. ഇതൊക്കെ ഞങ്ങളൊന്നിച്ചെടുത്ത തീരുമാനങ്ങളാണ്. ദൈവാധീനം കൊണ്ട് എന്റെ ഇഷ്ടത്തിന് അര്‍ജുന്‍ ചേട്ടന്‍ എതിര് നില്‍ക്കാറില്ല. ഞാനും നില്‍ക്കാറില്ല. ഞങ്ങളുടെ ബന്ധം അങ്ങനെ ദൃഢമായി പോയിക്കൊണ്ടിരിക്കും. എന്നാണ് സൗഭാഗ്യ പറഞ്ഞത്.

ജില്ലാ കമ്മിറ്റിയംഗം അല്ലാത്തയാളെ എങ്ങനെ ജില്ലാ സെക്രട്ടറിയാക്കി?? വ്യക്തത വേണം, തെരഞ്ഞെടുപ്പ് നടന്നത് സംഘടനാ ചട്ടങ്ങൾ പാലിക്കാതെ, എം കെ ബേബിയ്ക്ക് പരാതി നല്‍കി സിപിഎം നേതാക്കള്‍

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026