കൊൽക്കത്ത: ബരുയിപൂരിൽ 11 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ പ്രവാഷ് മൊണ്ടാൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിക്ക് നേരെ പൊലീസ് വെടിയുതിർത്തത്.
പ്രതിയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി മാതാവ്. മകൻ ചെയ്ത ക്രൂരതക്ക് അര്‍ഹിച്ചത് ലഭിച്ചു എന്നായിരുന്നു പ്രവാഷിന്‍റെ അമ്മയുടെ പ്രതികരണം. ” രണ്ട് പൊലീസുകാർ എന്‍റെ വീട്ടിൽ വന്നിരുന്നു. അപ്പോഴാണ് ഞാൻ ഉണർന്നത്.
എന്‍റെ മകൻ മരിച്ചുപോയെന്നും ആശുപത്രിയിലേക്ക് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്‍റെ ഭർത്താവിന് അസുഖമായതിനാൽ വരാൻ കഴിയില്ലെന്ന് ഞാൻ അവരോട് പറഞ്ഞു.
എന്റെ മകൻ ചെയ്ത ക്രൂരതക്കുള്ള ശിക്ഷ അവന് ലഭിച്ചു . ഞാൻ അവന്‍റെ മൃതദേഹം സ്വീകരിക്കില്ല. അവന്റെ മൃതദേഹം ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരണ്ട. അവൻ ഒരു നന്മയും ചെയ്തിട്ടില്ല. അവൻ തെറ്റ് ചെയ്തു, അതിനുള്ള ശിക്ഷയും അവൻ അനുഭവിച്ചു. അവനെ കൊല്ലുകയോ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുകയോ ചെയ്യുക. എനിക്ക് എതിർപ്പില്ല” എന്നാണ് പ്രവാഷിന്‍റെ അമ്മ പറഞ്ഞത്.


















































