BREAKING NEWS

“ഗര്‍ഭകാലത്തു അയാള്‍ ഡംബല്‍ വച്ച് എന്റെ വയറിനിടിച്ചു”, എനിക്ക് അന്ന് 19 വയസ്സേയുള്ളൂ, വേദനിച്ച് കരഞ്ഞപ്പോള്‍ അര്‍ധരാത്രി ബെംഗളൂരുവിലെ തെരുവിലേക്ക് വലിച്ചെറിഞ്ഞു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാന്‍ ആരും വന്നില്ല, ആദ്യ ഭര്‍ത്താവിന്റെ ക്രൂരതകള്‍ പങ്കുവച്ച് കെനീഷ

· · 1 min read
Share: Copied!

ആദ്യ ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കിടുകയാണ് ഗായിക കെനീഷ. വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന മഡ് ഹൗസ് എന്ന ചിത്രത്തിലൂടെയാണ് കെനീഷയുടെ മലയാളം എന്‍ട്രി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് കെനീഷ സംസാരിച്ചത്.

ജീവിതത്തില്‍ ദുരനുഭവങ്ങള്‍ നേരിടുന്ന സ്ത്രീകളോട് പറയാനുള്ളത് എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കെനീഷ.’23-ാം വയസ്സില്‍ അമ്മയേയും 27-ാം വയസ്സില്‍ അച്ഛനേയും നഷ്ടമായ വ്യക്തിയാണ് ഞാന്‍. 18-ാം വയസ്സിലായിരുന്നു എന്റെ വിവാഹം. മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഭര്‍ത്താവ് എന്നെ പലതരത്തില്‍ ഉപദ്രവിക്കുമായിരുന്നു. ഗര്‍ഭകാലത്തു ഡംബല്‍ വച്ച് എന്റെ വയറിനിടിച്ചു. എനിക്ക് അന്ന് 19 വയസ്സേയുള്ളൂ. വേദനിച്ച് കരഞ്ഞപ്പോള്‍ നേരം വെളുക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബെംഗളൂരുവിലെ തെരുവിലേക്ക് വലിച്ചെറിഞ്ഞു.” താരം പറയുന്നു. ”ചോരയൊഴുകി അവശയായ എന്നെ സഹായിക്കാന്‍ ആരും വന്നില്ല.

പ്രായമായ മാതാപിതാക്കള്‍ വന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അന്നു തിരിച്ചറിഞ്ഞ ചിലതുണ്ട്. സഹായിക്കാന്‍ ആരെങ്കിലും വരുമെന്നു കരുതി കാത്തിരിക്കരുത്. പ്രതിസന്ധികളില്‍ നിലവിളിച്ചിട്ടു കാര്യമില്ല, ഓടി രക്ഷപെടാനും ശ്രമിക്കേണ്ട. അനുഭവങ്ങളെ ധൈര്യമായി നേരിട്ട്, സ്വയം സ്‌നേഹിച്ചു മുന്നോട്ടു പോകുക. വെളിച്ചം പകരാന്‍ എന്നെപ്പേലുള്ളവരുണ്ട് എന്നുമോര്‍ക്കുക” എന്നും കെനീഷ പറയുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026