കോട്ടയം: ബ്രെസ്റ്റ് ക്യാൻസർ സ്ഥിരീകരിച്ച രേണു സുധിയ്ക്ക് നിലവിൽ കീമോ ചികിത്സ തുടരുകയാണ്. ചികിത്സയ്ക്കിടയിലും സമൂഹമാധ്യമങ്ങളിൽ സജീവമായ രേണു, അടുത്തിടെ നടി സീമ ജി. നായർക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഐസിയുവിൽ ഇരുവരും ഒരുമിച്ച് നിൽക്കുന്നതായി തോന്നിപ്പിക്കുന്ന ചിത്രം വൈറലായതോടെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്.
ഐസിയുവിലേക്ക് പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കാറില്ലെന്നും ചിത്രം വ്യാജമാണെന്നുമടക്കമുള്ള ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി രേണു സുധി രംഗത്തെത്തിയത്.
“എന്‍റെ ഒരു ഫ്രണ്ട് അന്‍ഷാദ് എന്ന് പറയുന്നവര്‍ ഒരു വീഡിയോ ഇട്ടിരുന്നു. അതില്‍ പറഞ്ഞിരിക്കുന്നത് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല. സീമി ജി നായര്‍ ചേച്ചി ആശുപത്രിയില്‍ വന്നു എന്നത് ശരിയാണ്. എന്നെ കാണാന്‍ ഐസിയുവിയില്‍ കയറിയിട്ടുമില്ല, എന്നെ നേരിട്ട് കണ്ടിട്ടുമില്ല. വീഡിയോ കോളിലാണ് ചേച്ചിയെ എനിക്ക് കാണിച്ച് തന്നത്. ഞാന്‍ ഷെയര്‍ ചെയ്ത ഫോട്ടോ എഐ ആണ്. ബുദ്ധിയുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും അത് മനസിലാകും. ഞങ്ങള്‍ക്ക് നേരിട്ട് കാണാന്‍ പറ്റാത്തത് കൊണ്ട് ആ ഫോട്ടോ എന്‍റെ സുഹൃത്തുക്കളെ കൊണ്ട് ചെയ്യിച്ചതാണ്. എല്ലാവര്‍ക്കും അത് എഐ ആണെന്ന് അറിയാം. വൈറ്റ് ആന്‍ഡ് വൈറ്റ് ഡ്രെസ് ആണ് ഐസിയുവില്‍ ഇടുന്നത്. ആരേയും അങ്ങോട്ടേയ്ക്ക് കയറ്റത്തുമില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ നഴ്സുമാര്‍ വിളിക്കുമ്പോഴാണ് എന്‍റെ ചേച്ചി വരുന്നത്”, എന്നായിരുന്നു രേണുവിന്റെ പ്രതികരണം.


















































