BREAKING NEWS

23കാരിയായ കാമുകിക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്തു, മദ്യപാനത്തിനിടെ ഫോണ്‍ കോളിനെ ചൊല്ലി തര്‍ക്കം, ബ്ലേഡ് കൊണ്ട് കൈ മുറിച്ച് യുവതി, പിന്നാലെ തൂങ്ങിമരിച്ച് 19കാരന്‍

· · 1 min read
Share: Copied!

റായ്പുര്‍: പെണ്‍സുഹൃത്തിനൊപ്പം ഹോട്ടലില്‍ താമസിച്ച 19കാരന്‍ മരിച്ചനിലയില്‍. ഛത്തീസ്ഗഢിലെ ഭിലായിലെ കലാകാരനും ഡ്രമ്മറുമായ 19-കാരനാണ് മരിച്ചത്. ആത്മഹത്യയാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സംഭവം കൊലപാതകമാണെന്നും കാമുകിയ്ക്ക് എല്ലാമറിയാമെന്നും വിശദമായ അന്വേഷണം വേണമെന്നും യുവാവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സ്വകാര്യ പരിപാടികളില്‍ ഡ്രംസ് വായിച്ച് ഉപജീവനം നടത്തിയിരുന്ന യുവാവ് കഴിഞ്ഞ ആറ് മാസമായി യുവതിയുമായി പ്രണയത്തിലായിരുന്നു. ഇവര്‍ മുമ്പ് പലതവണ ഒരുമിച്ച് ഹോട്ടലുകളില്‍ മുറിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണ് 23-കാരിയായ പെണ്‍സുഹൃത്തിനൊപ്പം യുവാവ് ഹോട്ടലില്‍ മുറിയെടുത്തത്. ഹോട്ടിലില്‍ വെച്ച് ഇരുവരും മദ്യപിച്ചിരുന്നു. ഇതിനിടെ യുവാവിന് ഫോണില്‍ വന്ന ഒരു കോളിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. കലഹത്തിനിടെ യുവതി ബ്ലേഡ് കൊണ്ട് കൈയില്‍ സ്വയം മുറിവേല്‍പ്പിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു. മദ്യലഹരിയിലായിരുന്ന തനിക്ക് പിന്നീട് ബോധം നഷ്ടമായെന്നും ബുധനാഴ്ച രാവിലെ ബോധം വീണ്ടെടുത്തപ്പോഴാണ് ഫാനില്‍ തൂങ്ങിയനിലയില്‍ യുവാവിനെ കണ്ടതെന്നുമാണ് യുവതിയുടെ മൊഴി.

ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്നും യുവാവ് ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും സഹോദരന്‍ പറഞ്ഞു. നേരത്തെയും പലതവണ ഈ യുവതി യുവാവിനെ ആക്രമിച്ചിട്ടുണ്ട്. മരണശേഷം മണിക്കൂറുകളോളം അവര്‍ എന്തിനാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞതെന്ന് അവര്‍ ചോദിച്ചു. സംഭവത്തില്‍ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് സൂപ്രണ്ട് വിജയ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026
BREAKING NEWS
’പ്രായമായവരെ വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ 3 വർഷം തടവ്; സ്വത്ത് തട്ടിയെടുത്താലും ശിക്ഷ, ആരും ഒറ്റയ്ക്കാകരുത്’: വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
13 Oct 2026