തിരുവനന്തപുരം: വയനാട്ടിലെ മണ്ണിടിച്ചിൽ അതീവ ദൗർഭാഗ്യകരമായ സംഭവമാണെന്നും തുരങ്കപാത നിർമാണ സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് മുൻകൂട്ടി നിർദേശം നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. ജൂൺ 20-ന് ജില്ലാ കളക്ടർ മണ്ണ് മാറ്റാൻ ഉത്തരവിറക്കിയിരുന്നെങ്കിലും കരാറുകാർ നിർദേശം പാലിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി അദ്ദേഹം ദുരന്തനിവാരണ സമിതി ഓഫീസിലെത്തി. മന്ത്രിമാർ ഉടൻ വയനാട്ടിലെത്താൻ നിർദേശം നൽകിയ മുഖ്യമന്ത്രി, ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി അടിയന്തര യോഗം ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
225 സെന്റിമീറ്റർ മഴയാണ് ഈ മേഖലയിൽ ഇതുവരെ പെയ്തത്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്. എട്ട് എസ്‌കലേറ്റർ സ്ഥലത്തുണ്ട്. അതുപയോഗിച്ചാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്. ദൗർഭാഗ്യകരമായ ദുരന്തമാണുണ്ടായത്. സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രവർത്തനങ്ങൾ പരാമാവധി ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട് കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപം വയനാട്–കള്ളാടി തുരങ്കപാതയുടെ നിർമാണം നടക്കുന്ന സ്ഥലത്താണ് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. പാലത്തിനുസമീപമുള്ള കുന്ന് ഇടിഞ്ഞ് നിർമാണ മേഖലയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ നാല് പേർ മരിച്ചതായും ആറ് പേരെ കാണാതായതായും അധികൃതർ അറിയിച്ചു. മരിച്ചവർ അതിഥി തൊഴിലാളികളാണ് ഒൻപത് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. തൊഴിലാളികളുമായി എത്തിയ രണ്ട് ബസുകളും മണ്ണിനടിയിൽപ്പെട്ടതായി വിവരമുണ്ട്. കൂടുതൽ പേർ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.


















































