BREAKING NEWS

കൊച്ചുകുഞ്ഞുങ്ങൾ പോലും ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നുണ്ടാകും, അതിനിടയിൽ ‘അഡൾട്ട് പരസ്യം’ കൊടുക്കാൻ നിങ്ങൾക്ക് നാണമില്ലേ? ഇത്തരം പരസ്യം വരുമ്പോൾ മക്കളുടെ അടുത്തിരിക്കുന്ന മാതാപിതാക്കൾ എങ്ങോട്ട് നോക്കണമെന്നറിയാതെ വട്ടംതിരിയുകയാണ്!! ഇന്ത്യ–ഇംഗ്ലണ്ട് ട്വന്റി 20 മത്സരത്തിനിടെ കോണ്ടത്തിന്റെ പരസ്യം- രൂക്ഷ വിമർശനവുമായി കീർത്തി ആസാദ്

· · 1 min read
Share: Copied!

ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ– ഇംഗ്ലണ്ട് ട്വന്റി20 മത്സരത്തിനിടെ ‘അഡൾട്ട് പരസ്യം’ നൽകിയതിൽ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് എംപിയും ക്രിക്കറ്റ് മുൻ താരവുമായ കീർത്തി ആസാദ് രം​ഗത്ത്. ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും ബിസിസിഐ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴി‍ഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ കോണ്ടത്തിന്റെ പരസ്യം വന്നതിന് പിന്നാലെയാണ് വിമർശനം.

‘‘ഓൾഡ് ട്രഫോഡിൽ നടക്കുന്ന ഇന്ത്യ– ഇംഗ്ലണ്ട് ട്വന്റി20 മത്സരം കുട്ടികൾ തത്സമയം കാണുന്നതാണ്. മത്സരത്തിനിടെ ‘അഡൾട്ട് പരസ്യം’ വരുന്നത് ലജ്ജാകരമല്ലേ? ബിസിസിഐ ഇത് ശ്രദ്ധിക്കണം’’– അദ്ദേഹം എക്സിൽ കുറിച്ചു. പുകയിലയുടേയും മദ്യത്തിന്റേയും പരസ്യങ്ങൾ നിരോധിച്ചതാണെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പരസ്യങ്ങൾ ഇപ്പോഴും നൽകുന്നത്. ഏകദേശം 44 കോടി ജനങ്ങൾ മത്സരം കണ്ടിരിക്കും. ഇതിൽ പലരും 16 വയസിന് താഴെയുള്ളവരായിരിക്കുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ ഐഎൻഎസിനോട് പറഞ്ഞു.

‘‘ പലപ്പോഴും കുട്ടികൾ മാതാപിതാക്കൾക്കൊപ്പമാണ് മത്സരം കാണുന്നത്. ഭൂരിഭാരവും 16 വയസിനു താഴെയുള്ള കുട്ടികൾ. ഈ രാജ്യത്ത് ക്രിക്കറ്റ് ഒരു മതം പോലെയാണ്. ഞാൻ മത്സരം കണ്ടുകൊണ്ടിരുന്നപ്പോൾ 44 കോടി ആളുകൾ അത് കാണുന്നുണ്ടായിരുന്നു. അപ്പോഴാണ് മത്സരത്തിനിടയിൽ ‘അഡൾട്ട് പരസ്യം’ പ്രത്യക്ഷപ്പെട്ടത്. ഇത്തരം സമയത്ത് എങ്ങോട്ട് നോക്കണമെന്നറിയാതെ മാതാപിതാക്കൾ വിഷമിക്കുകയാണ്. കുട്ടികൾക്ക് അത് മനസിലാകുന്നില്ല. എന്താണതെന്ന് അവർ ചോദിക്കുന്നു. ബിസിസിഐ ഇതിന് മറുപടി പറയണം. എങ്ങനെയാണ് അവർ ഇതൊക്കെ അനുവദിക്കുന്നത്? മദ്യത്തിന്റെയും സിഗരറ്റിന്റെയും പരസ്യങ്ങൾ നിരോധിച്ചിട്ടുണ്ട്. അത് അങ്ങനെ തന്നെ വേണം. പിന്നെ എന്തുകൊണ്ട് ‘അ‍ഡൾട്ട് പരസ്യങ്ങൾ? അതും ഓവറുകൾക്കിടയിൽ’’– അദ്ദേഹം ചോദിച്ചു. അതേസമയം സംഭവത്തിൽ ബിസിസിഐ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

മുൻ പരമോന്നത നേതാവിന്റെ സംസ്ക്കാര ചടങ്ങുകൾക്കൊപ്പം ഇറാൻ ഒരു ദുരന്തം മുൻകൂട്ടി കാണുന്നു; ആയിരക്കണക്കിന് പുതിയ കല്ലറകൾ ഒരുക്കിയെന്ന് റിപ്പോർട്ട്; 1500 മുതൽ 3000 വരെ ആളുകൾ മരണപ്പെട്ടേക്കാം

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026