BREAKING NEWS

‘ലഭിച്ച വീഡിയോകളും വിവരങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്; മണ്ണ് മാറ്റണമെന്ന് കളക്ടർ താക്കീത് നൽകിയിട്ടും അത് നടപ്പിലാക്കിയില്ലെന്നത് ​ഗൗരവകരം‘- സുരേഷ് ​ഗോപി

· · 1 min read
Share: Copied!

തിരുവനന്തപുരം: വയനാട് മേപ്പാടി തുരങ്കപാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലഭിച്ച വീഡിയോകളും വിവരങ്ങളും തന്റെ ഓഫീസിൽനിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിൻ്റെ ഏത് ആവശ്യവും കേന്ദ്രസർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നിലവിൽ വിദേശത്താണെങ്കിലും വിവരങ്ങൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ വികസനത്തിനായി ആത്മാർഥമായി പണിയെടുക്കുന്നവർക്ക് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത് കാണുമ്പോൾ വേദനയുണ്ട്. അപകടത്തിൽ നാല് പേർ മരിച്ചതായാണ് നിലവിലെ വിവരം. എന്നാൽ, അതിൽ കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടാകുമോ എന്ന് ഭയപ്പെടുന്നുണ്ട്. ഒൻപത് പേർ ആശുപത്രിയിലാണെന്നും അഞ്ച് പേരെ കാണാതായതായും കളക്ടറുടെ ഓഫീസിൽനിന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

ഒരാഴ്ച മുൻപ് അപകടസ്ഥലത്തെ മണ്ണ് മാറ്റണമെന്ന് കളക്ടർ താക്കീത് നൽകിയിട്ടും അത് നടപ്പിലാക്കിയില്ലെന്ന റിപ്പോർട്ടുകൾ ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ എന്തെങ്കിലും തരത്തിലുള്ള അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ കേരള സർക്കാർ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവിച്ച ദുരന്തത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഇതിൽനിന്ന് കൃത്യമായ പാഠങ്ങൾ ഉൾക്കൊള്ളുകയാണ് വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് പറയുന്നതിനപ്പുറം, ആവശ്യമായ കരുതൽ നടപടികൾ തുടർന്നുണ്ടാകണം. നിലവിൽ സ്ഥിതിഗതികൾ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും എന്തെങ്കിലും സാങ്കേതിക സഹായമോ വിദഗ്ധ സേവനമോ ആവശ്യമുണ്ടെങ്കിൽ കേന്ദ്ര സർക്കാർ അത് നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

വികസന പദ്ധതികളുടെ പരിസ്ഥിതി ആഘാതത്തെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രി ഒരു സംഘത്തെ നിയോഗിച്ച് പുനർപഠനം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ബസ് കാത്തു നിൽക്കുവായിരുന്നു; പെട്ടെന്നാണ് വലിയ ശബ്ദം കേട്ടത്; എന്താണെന്ന് മനസ്സിലായില്ല; മണ്ണും വെള്ളവും ശരവേഗത്തിൽ കുത്തിയൊലിച്ചെത്തുന്നത് കണ്ടതോടെ ജീവനുംകൊണ്ട് ഓടി‘- ദുരന്തഭൂമിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കൂടമ്മാളും ഭർത്താവും

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026