പറ്റ്ന: ബിഹാറിൽ 100 പേര്‍ പ്രതീക്ഷിച്ച ഒരു കല്യാണത്തിന് 200 പേര്‍ എത്തിയതിനെ തുടര്‍ന്ന് ഭക്ഷണത്തില്‍ വയറിളക്കാന്‍ മരുന്നി ചേര്‍ത്ത് വധുവിന്റെ പിതാവ്.വരന്‍റെ വീട്ടിൽ നിന്നും 100 പേരെയാണ് വധുവിന്‍റെ കുടുംബം പ്രതീക്ഷിച്ചിരുന്നത്. ഇവര്‍ക്കായി ഭക്ഷണവും തയ്യാറാക്കി. എന്നാൽ എത്തിയത് 200 പേരായിരുന്നു. ഇതോടെ വധുവിന്‍റെ പിതാവിന് ടെൻഷനായി. കോപാകുലനായ പിതാവ് ഭക്ഷണത്തിൽ വയറിളക്ക മരുന്ന് ചേര്‍ത്ത് അതിഥികൾക്ക് വിളമ്പി.
ഭക്ഷണത്തിന് പിന്നാലെ വരന്‍റെ വീട്ടുകാര്‍ക്ക് വയറിന് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടു. വെള്ളക്കുപ്പികളുമായി അടുത്തുള്ള വയലുകളിലേക്ക് തുറസ്സായ സ്ഥലങ്ങളിലേക്കും അവര്‍ ഓടാൻ തുടങ്ങി. ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ആളുകൾ ശുചിമുറികൾ പല ദിശകളിലേക്കും ഓടിയതായും പ്രാദശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
വീഡിയോ വൈറലായതിന് പിന്നാലെ വധുവിന്‍റെ പിതാവിനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അപ്രതീക്ഷിതമായി അതിഥികൾ കൂടുന്നത് ആരെയും സമ്മര്‍ദ്ദത്തിലാക്കുമെന്ന് ചിലര്‍ പ്രതികരിച്ചു. എന്നാൽ തമാശക്കോ ദേഷ്യത്തിനോ പോലും ഭക്ഷണത്തിൽ ദോഷകരമായ വസ്തുക്കൾ ചേര്‍ക്കരുതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി.


















































