BREAKING NEWS

അവർ ഇറാന്റെ നിഴൽ സൈന്യം…ഹൂതികൾ ഏതെങ്കിലുമൊരു കപ്പലിൽ തൊട്ടാൽ അടി കിട്ടുക ഇറാന്, ശിക്ഷ കഠിനമായിരിക്കും!! കപ്പൽ ആക്രമിച്ചാൽ പൂർണ ഉത്തരവാദിത്വം ഇറാന്- മുന്നറിയിപ്പുമായി ട്രംപ്

· · 1 min read
Share: Copied!

ന്യൂയോർക്ക്: ബാബ് അൽ മന്തബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഏതെങ്കിലും കപ്പലുകൾക്കുനേരെ യെമനിലെ ഹൂതികൾ ആക്രമണം നടത്തിയാൽ ഇറാനെതിരെയുള്ള സൈനിക നടപടി ശക്തമാക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഹൂതികൾ ഇറാന്റെ നിഴൽ സൈന്യമാണ്. അതുകൊണ്ടുതന്നെ അവർ നടത്തുന്ന ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഇറാനായിരിക്കും. ഇരുകൂട്ടർക്കെതിരേയും കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അതുപോലെ വാണിജ്യ കപ്പലുകളെ ആക്രമിച്ചതിന് ഹൂതികൾക്കുനേരെ കഴിഞ്ഞവർഷം യുഎസ് നടത്തിയ തിരിച്ചടിയും ട്രംപ് ഓർമിപ്പിച്ചു. അതിനുശേഷം യുഎസ്- ഇറാൻ സംഘർഷക്കാലയളവിൽ ഹൂതികൾ ഉത്തരവാദിത്വത്തോടേയും ബുദ്ധിപൂർവവുമാണ് പെരുമാറിയത്. പക്ഷേ, ഇപ്പോൾ അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങളിൽ നിരാശനാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം ചെങ്കടലിനേയും ഗൾഫ് ഓഫ് ഏഡനേയും ബന്ധിപ്പിക്കുന്ന ഏറ്റവും തന്ത്രപ്രധാനമായ വാണിജ്യ പാതകളിലൊന്നാണ് ബാബ് അൽ മന്തബ് കടലിടുക്ക്. ആഗോള എണ്ണവ്യാപാരത്തിന്റേയും ചരക്കുനീക്കത്തിന്റേയും വലിയൊരു ഭാഗം കടന്നുപോകുന്ന ഈ കടലിടുക്കിലെ ആക്രമണങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയേയും ഊർജ വിപണിയേയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമായ സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.

BREAKING NEWS
"അവർ ചെറിയൊരു വ്യോമവിരുദ്ധ പ്രതിരോധ സംവിധാനം നിർമിച്ചിരുന്നു, ഞങ്ങൾ അത് ഏകദേശം 15 മിനിറ്റിനുള്ളിൽ തകർത്തു"- ട്രംപ്!! ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് 20 ദശലക്ഷം ഡോളർ വരെ പ്രതിഫലം, കൂടെ സുരക്ഷയും വാ​ഗ്ദാനം ചെയ്ത് യുഎഎസ് സെൻട്രൽ കമാൻഡ്
07 Nov 2026
BREAKING NEWS
ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല... എനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല, ഞാൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ, ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്, ആരാണ് ഗൂഢാലോചന നടത്ത...
07 Nov 2026
BREAKING NEWS
എന്റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്, ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ, ഏത് അന്വേഷണവും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു, ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് കണ്ടെത്തട്ടെ, കായികമേളയിലെ പുഴു വിവാദത്തിൽ പ്രതിയായ അധ്യാപകൻ
07 Nov 2026
BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026