BREAKING NEWS

യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി, പറ്റില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ!! അത്ര നിർബന്ധമെങ്കിൽ പൈലറ്റും എസ്കോർട്ടും മാത്രം മതി, യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്, റോഡ് ബ്ലോക്ക് ചെയ്യരുത്- യാത്രാ സുരക്ഷയില്‍ ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രാ സുരക്ഷയില്‍ ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശന്‍ അറിയിച്ചു. ആദ്യം പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് നിർദേശം നൽകിയെങ്കിലും പോലീസ് ഉദ്യോ​ഗസ്ഥർ സമ്മതിക്കാതെ വന്നതോടെ നിലപാടിൽ ചെറിയ വിട്ടുവീഴ്ച വരുത്തുകയായിരുന്നു.

ഇതോടെ പൈലറ്റും എസ്കോർറ്റും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നാണ് നിര്‍ദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നല്‍കി. എസ്കോർട്ടും വേണ്ടെന്നായിരുന്നു ആദ്യ നിലപാട്. എന്നാല്‍ അത് നിർബന്ധമാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

‘വനിതകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പാക്കിയില്ലെല്ലോ?‘- കോഴിക്കോടും കാസർകോടും മഹിളാ മോർച്ചാ പ്രതിഷേധം; ബസുകളിൽ കയറി മുദ്രാവാക്യം വിളിയും

BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026
BREAKING NEWS
ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചിട്ടോ ഇല്ല, ഞാൻ തന്നെയാണ് വക്കാലത്തിൽ ഒപ്പിട്ടു കൊടുത്തത്, അച്ഛനുമായി ഏറെ ആത്മബന്ധമുള്ള വക്കീലാണദ്ദേഹം, ബന്ധുവിന്റെ ആരോപണംതള്ളി ഭദ്ര കീര്‍ത്തി
30 Oct 2026
BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026