BREAKING NEWS

പട്രോളിങ് ഡ്യൂട്ടിക്കിടെ യുവതിയെയും ആണ്‍സുഹൃത്തിനെയും തടഞ്ഞുനിര്‍ത്തി, ആക്രോശിച്ചുകൊണ്ട് ചോദ്യം ചെയ്തു, പിന്നാലെ അശ്ലീല വര്‍ഷവും ലൈംഗികമായി അധിക്ഷേപിക്കലും, പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

കോയമ്പത്തൂർ: യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. സസ്പെൻഷനു പിന്നാലെയാണ് വിനോദ് കുമാറിന്റെ അറസ്റ്റ്. ജൂലൈ 15 ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. യുവതി തന്റെ ആൺ സുഹൃത്തിനൊപ്പം സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന വിനോദ് കുമാർ ഇവരുടെ അടുത്തെത്തിയത്. വിനോദ് ഇവരെ തടഞ്ഞുനിർത്തുകയും അവിടെ നിന്നതിനെക്കുറിച്ച് വളരെ ആക്രോശത്തോടെ ചോദ്യം ചെയ്യുകയുമായിരുന്നു.

തുടർന്ന് കൂടുതൽ അന്വേഷണത്തിനെന്ന പേരിൽ യുവതിയെ മാത്രം സുഹൃത്തിൽ നിന്ന് മാറ്റി നിർത്തി. ഈ സമയം വിനോദ് കുമാർ യുവതിയോട് അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയും ലൈംഗികമായി അധിക്ഷേപിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. അപമാനിക്കപ്പെട്ട യുവതി മാനസികമായി തകരുകയും വിവരം സുഹൃത്തിനോട് പറയുകയും ചെയ്തു.

തുടർന്ന് സുഹൃത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് കോൺസ്റ്റബിളിന്റെ അതിക്രമത്തിനെതിരെ ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിനോദ് കുമാറിനെ ഉടൻ സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026