BREAKING NEWS

‘സാറല്ലേ എന്നെ എല്ലാം ആക്കിയത്, ഏറെ കടപ്പാടുള്ളത് സാറിനോടാണ്’… മുന്‍ മന്ത്രി ജി.കാര്‍ത്തികേയന്റെ ഓർമകളിൽ വിതുമ്പി വി ഡി സതീശൻ!! ‘ചീഫ് മിനിസ്റ്റര്‍ അങ്ങനെ കരയരുത്, ചീഫ് മിനിസ്റ്റര്‍ക്ക് കരച്ചിലൊന്നും വരരുത്, നമ്മുടെ പിള്ളേരെ പോലെയല്ലേ ഞങ്ങള്‍ക്കു നിങ്ങളും’… ആശ്വസിപ്പിച്ച് സുലേഖ

· · 1 min read
Share: Copied!

തിരുവനന്തപുരം: അന്തരിച്ച മുന്‍ മന്ത്രി ജി. കാര്‍ത്തികേയന്റെ വീട് സന്ദർശിച്ച നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ അദ്ദേഹത്തിന്റെ ഓർമകളിൽ വിതുമ്പി. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ശസ്തമംഗലത്തെ വീട്ടിൽ കാർത്തികേയന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. മകനും മുൻ എംഎൽഎയുമായിരുന്ന കെ.എസ്. ശബരീനാഥന്‍ സതീശനെ സ്വീകരിച്ചു.

കാര്‍ത്തികേയന്റെ ഭാര്യ സുലേഖ ചേര്‍ത്തുപിടിച്ചപ്പോഴാണ് സതീശൻ വികാരാധീനനായത്. ‘സാറല്ലേ എന്നെ എല്ലാം ആക്കിയത്, ഏറെ കടപ്പാടുള്ളത് സാറിനോടാണ്’ – സതീശന്‍ പറഞ്ഞു. ‘നമ്മുടെ പിള്ളേരെ പോലെയല്ലേ ഞങ്ങള്‍ക്കു നിങ്ങളും, ചീഫ് മിനിസ്റ്റര്‍ അങ്ങനെ കരയരുത്, ചീഫ് മിനിസ്റ്റര്‍ക്ക് കരച്ചിലൊന്നും വരരുത്’ എന്നു പറഞ്ഞ് സുലേഖ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

പിന്നാലെ സുലേഖ അദ്ദേഹത്തെ ആശ്വസിപ്പിച്ച് വീടിനകത്തേക്കു കൊണ്ടുപോയി. തുടര്‍ന്ന് അവിടെ ഇരുന്നാണ് സംസാരിച്ചത്. കൊച്ചുമക്കള്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി. നടൻ ജഗദീഷും നിർമാതാവ് രഞ്ജിത്തും വീട്ടിലുണ്ടായിരുന്നു. എല്ലാവരുമായും കുശലാന്വേഷണം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

മുൻ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമോ? മാധ്യമ പ്രവർത്തകർ!! തീർച്ചയായും, മുൻപ് വിമർശിച്ച കാര്യങ്ങളിൽ തിരുത്തലുകൾ വരുത്തും, ഒരു സർക്കാരിന്റെ തുടർച്ചയല്ലേ അടുത്തത് വരുന്നവർ ചെയ്യേണ്ടത്, അല്ലെങ്കിൽ കേരളത്തിൽ വികസനമുണ്ടാകുമോ?- വി ഡി സതീശൻ, ഒന്നും മിണ്ടാതെ ചിരിച്ച് പിണറായി

BREAKING NEWS
വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി, ബഹളം വച്ചതോടെ മര്‍ദിച്ച് അവശയാക്കി, പിന്നാലെ ക്രൂര പീഡനം, റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60കാരിയെ ബലാത്സംഗം ചെയ്തു, 25കാരന്‍ പിടിയില്‍
28 Nov 2026
BREAKING NEWS
'എസ്എംഎ മരുന്ന് സർക്കാരിന്റെ കൈവശമുണ്ട്, 12 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി നൽകും; ക്യാമ്പയിനിലൂടെ എന്തിന് പണം സമാഹരിക്കുന്നു?': ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ
28 Nov 2026
BREAKING NEWS
ഫോൺ പലപ്പോഴും എൻഗേജ്ഡ്, ഇതേ ചൊല്ലി നിരന്തരം വഴക്ക്, മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
28 Nov 2026
BREAKING NEWS
എഫ് ട്യൂണ്‍ ക്രീം ഉപയോഗിച്ച് മുഖം പൊള്ളിയതുപോലെയായി, ചികിത്സയ്ക്ക് വന്‍ തുക ചെലവായി, രണ്ടാമത് ഡോക്ടറെ കണ്ടപ്പോഴും അതേ ക്രീം തന്നെ കുറിച്ച് നല്‍കി, വെളിപ്പെടുത്തലുമായി യുവതി
28 Nov 2026