ഭോപ്പാൽ: മധ്യപ്രദേശിലെ സിവ്‌നിയില്‍ മുസ്‌ലിം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സിവ്‌നി ഐടിഐയിലെ ഇലക്ട്രീഷ്യൻ ട്രേഡ് വിദ്യാർഥിയായ സുഹൈൽ ഖാനാണ് ക്രൂരമായ മർദനത്തിന് ഇരയായത്. ജൂൺ ഏഴിന് ചായക്കടയിൽ നിന്നിരുന്ന സുഹൈലിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി സമീപത്തെ പാടത്തിട്ട് പൈപ്പുകളും കമ്പികളും ഉപയോഗിച്ച് രണ്ട് മണിക്കൂറോളം തല്ലിച്ചതച്ചെന്നാണ് എഫ്‌ഐആർ.
പരിക്കേറ്റ ഭാഗങ്ങളിൽ മുളകുപൊടിയും ഉപ്പും കലക്കി തേച്ചതായും കൊലവിളി നടത്തിയതായും പരാതിയിലുണ്ട്.
















































