BREAKING NEWS

ഞാൻ ഒരു കടുത്ത ഹിന്ദുവാണ്, എന്റെ പ്രഭു ശ്രീരാമചന്ദ്രൻ അപമാനിക്കപ്പെട്ടപ്പോൾ അദ്ദേഹം ചിരിക്കുകയായിരുന്നു, അതിനാലാണ് മഷി ഒഴിച്ചത്, അഭിജീത് ദിപ്‌കെയ്ക്ക് നേരെ നേരെയുള്ള മഷി പ്രയോഗം നടത്തിയത് താനെന്ന് പുരുഷാവകാശ പ്രവർത്തക

· · 1 min read
Share: Copied!

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് നേരെ മഷി പ്രയോഗം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുവതി. ‘പുരുഷ് ആയോഗ്’ എന്ന സംഘടനയുടെ പ്രസിഡന്റും പുരുഷാവകാശ പ്രവർത്തകയുമായ ബർഖ ത്രേഹൻ ആണ് രംഗത്തെത്തിയത്. പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ശ്രീരാമനെ അപമാനിച്ചപ്പോൾ അഭിജീത് ദിപ്‌കെ അത് കണ്ട് ചിരിച്ചതിനാലാണ് ഇത്തരമൊരു പ്രവൃത്തി താൻ ചെയ്തതെന്നും ബർഖ അവകാശപ്പെട്ടു.

ശനിയാഴ്ച നടന്ന സംഭവത്തിനുശേഷം പുറത്തുവിട്ട എക്സ് പോസ്റ്റിലൂടെയാണ് ബർഖ ഇക്കാര്യം വ്യക്തമാക്കിയത്. താനൊരു കടുത്ത ഹിന്ദുവാണെന്നും പരസ്യമായി ദൈവത്തെ അധിക്ഷേപിച്ചതിൽ അതീവ ദുഃഖമുണ്ടെന്നും പ്രവൃത്തിയിൽ പശ്ചാത്താപമില്ലെന്നും ബർഖ ത്രേഹൻ ആരോപിച്ചു. “അതെ, ബർഖ ത്രേഹൻ ആയ ഞാൻ തന്നെയാണ് അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി എറിഞ്ഞത്. കാരണം, അദ്ദേഹത്തിന്റെ കോക്രോച്ച് ജനത പാർട്ടിയുടെ വേദിയിൽ എന്റെ പ്രഭു ശ്രീരാമചന്ദ്രൻ അപമാനിക്കപ്പെട്ടപ്പോൾ അദ്ദേഹം ചിരിക്കുകയായിരുന്നു. ഞാൻ ഒരു കടുത്ത ഹിന്ദുവാണ്. എനിക്ക് അതിൽ കടുത്ത വിഷമമുണ്ടായിരുന്നു. ഇത് എന്റെ പ്രതിഷേധമായിരുന്നു, ഇതിൽ ഞാൻ അഭിമാനിക്കുന്നു. ജയ് ഹിന്ദ്. ജയ് ശ്രീറാം,” -ബർഖ ത്രേഹൻ എക്സിൽ പങ്കുവെച്ചു. നീറ്റ് പരീക്ഷാക്രമക്കേടുകൾക്കെതിരെ ശനിയാഴ്ച ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ അഭിജീത് ദിപ്‌കെ സംസാരിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പ്രസംഗപീഠത്തിന് അടുത്തേക്ക് എത്തിയ ബർഖ പെട്ടെന്ന് ദിപ്‌കെയുടെ മുഖത്തേക്ക് മഷി ഒഴിക്കുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്നവർ ഇവരെ തടഞ്ഞുവെക്കുകയും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇവരെ സംഭവസ്ഥലത്തുനിന്ന് നീക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വിഭാഗം ആളുകൾ മതവികാരം സംരക്ഷിക്കാനുള്ള ബർഖയുടെ നീക്കത്തെ പ്രശംസിക്കുമ്പോൾ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഇത്തരത്തിൽ തടസ്സപ്പെടുത്തുന്നതിനെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്.

BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026