കാസർകോട്: ബിജെപി ചൂണ്ടിക്കാട്ടിയ മഞ്ചേശ്വരത്തെ യുഡിഎഫ്- എൽഡിഎഫ് ഡീൽ ശരിവെച്ച് എൽഡിഎഫ് സഖ്യകക്ഷിയായ ഐഎൻഎൽ. ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെതോണ് ബിജെപിയുടെ ആരോപണം സ്ഥിരികരിച്ച് കൊണ്ടുള്ള ഗുരുതര വെളിപ്പെടുത്തൽ.
ബിജെപി ജയിക്കാതിരിക്കാൻ കാസർകോടും മഞ്ചേശ്വരത്തും യുഡിഎഫിന് വോട്ട് മറിച്ചുവെന്ന് കാസിം ഇരിക്കൂർ പറഞ്ഞു. എൽഡിഎഫ് നേതൃത്വത്തിന്റെ അതായത് സിപിഎം നിർദേശ പ്രകാരമാണ് വോട്ട് മറിച്ചതെന്നും കാസിം ഇരിക്കൂർ വെളിപ്പെടുത്തി. ” മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ വിജയിക്കാൻ നല്ല സാധ്യതയുണ്ടായിരുന്നു. അത് പ്രതിരോധിക്കേണ്ടതുണ്ട്. അതിന് എസ്ഡിപിഐ മത്സരിക്കാൻ ആദ്യം മുന്നോട്ട് വന്നിരുന്നു. പിന്നീട് മതേതര കക്ഷികൾ പറഞ്ഞത് കൊണ്ട് പിന്മാറി.
എൽഡിഎഫിന് മഞ്ചേശ്വരത്ത് കെട്ടിവച്ച് കാശ് നഷ്ടപ്പെട്ടു. അവിടെ വോട്ട് ഇല്ലാത്തത് കൊണ്ടല്ല, എല്ലാം വോട്ടും അവർ യുഡിഎഫിന് കൊടുത്തു. എന്തിനെന്നാൽ സുരേന്ദ്രൻ അസംബ്ലിയിലെ വരാൻ പാടില്ല. മാറ്റി കുത്താൻ എൽഡിഎഫിന് മാത്രമേ കഴിയൂ” – കാസിം ഇരിക്കൂർ പറഞ്ഞു എൽഡിഎഫ് ബിജെപി മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ യുഡിഎഫ് സഹകരിച്ചില്ല. ഈ നിസഹകരണം കാരണമാണ് മൂന്ന് മണ്ഡലങ്ങിൽ ബിജെപിക്ക് വിജയിക്കാനായതെന്നും കാസിം ഇരിക്കൂർ കൂട്ടിച്ചേർക്കുന്നു.

















































