BREAKING NEWS

വിയറ്റ്നാമിൽ ബോട്ട് ദുരന്തം: ശക്തമായ കാറ്റിലും കടൽ ക്ഷോഭത്തിലുംപെട്ട് ബോട്ടിലുണ്ടാരുന്നവരെല്ലാം വെള്ളത്തിലേക്ക് തെറിച്ചുവീണു, കുറഞ്ഞത് 15 ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

വിയറ്റ്നാമിലെ ഫു ക്വോക് ദ്വീപിന് സമീപം വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ കുറഞ്ഞത് 15 ഇന്ത്യൻ പൗരന്മാർ മരണപ്പെട്ടതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബോട്ടിൽ ആകെ 36 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 32 ഇന്ത്യൻ വിനോദസഞ്ചാരികളും മൂന്ന് ക്രൂ അംഗങ്ങളും ഒരാൾ അറ്റൻഡന്റും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ടവരിൽ 21 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഹോൺ മെയ് റട്ട് ന്ഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പുറപ്പെട്ടതിന് പിന്നാലെ ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും കാരണം ബോട്ട് മറിഞ്ഞതായാണ് പ്രാഥമിക വിവരം. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന എല്ലാവരും വെള്ളത്തിലേക്ക് തെറിച്ചുവീണു.

സംഭവത്തെ തുടർന്ന് തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രാദേശിക അധികൃതർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ പൗരന്മാർക്ക് സഹായം നൽകുന്നതിനായി വിയറ്റ്നാമിലെ ഇന്ത്യൻ ദൗത്യസ്ഥാപനം പ്രത്യേക കൺട്രോൾ റൂമുകൾ ആരംഭിച്ചു. ഹോ ചി മിൻ സിറ്റിയിലെ കോൺസുലേറ്റ് ജനറലിലും ഹനോയിയിലെ ഇന്ത്യൻ എംബസിയിലുമാണ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നത്.

ഹോ ചി മിൻ സിറ്റിയിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാൻ: +84 36 281 7930, +84 91 552 37 14, +84 33 452 0414
ഹനോയിയിലെ കൺട്രോൾ റൂം നമ്പർ: +84 91 308 9165

ഇതിനിടെ, ആന്ധ്രാപ്രദേശ് മനുഷ്യവിഭവ വികസന മന്ത്രി നാരാ ലോകേഷ് സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ആന്ധ്രാപ്രദേശിൽ നിന്നുള്ള വിനോദസഞ്ചാരികളും അപകടത്തിൽപ്പെട്ടിട്ടുണ്ടാകാമെന്ന റിപ്പോർട്ടുകൾ പരിശോധിക്കാൻ അദ്ദേഹം നിർദേശം നൽകി. ദുരന്ത ബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ കേന്ദ്രസർക്കാരുമായി ഏകോപനം ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ നിർദേശിച്ചു.

കുട്ടിയെ കെട്ടിടത്തിനു മുകളിൽ നിന്ന് വലിച്ചെറിഞ്ഞു? കാണാതായ ഏഴുവയസുകാരി കൂട്ടബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടു, ചോരയിൽ കുളിച്ച് ന​ഗ്നമായ നിലയിൽ കുട്ടിയുടെ മൃതദേഹം നിർമാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ, ​തല​യി​ലും മു​ഖ​ത്തും മാ​ര​ക​ പരുക്ക്, കൈകാലുകൾ ഒടിഞ്ഞ നിലയിൽ,

BREAKING NEWS
ഇസ്രയേൽ സൈനീകർക്കിടയിൽ കനത്ത വിഷാദം; ആത്മഹത്യ വർധിക്കുന്നു, 2026ൽ മാത്രം 21 മരണമെന്ന് റിപ്പോർട്ട്!
19 Oct 2026
BREAKING NEWS
അവർ കോടതിയിലെത്തിയത് പുഞ്ചിരിയോടെ, ആത്മവീര്യം തകർന്നിട്ടില്ല- ദീപ്കെ!! ആശുതോഷിന്റേയും സൗരവിന്റേയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി!! രാജ്യത്തെ യുവാക്കൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്, അധികാരം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത്, ശബ്ദങ്ങളെ അടിച്ചമർത്താൻ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടു...
19 Oct 2026
BREAKING NEWS
“നീയൊരു പെണ്ണ് ആയതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്, അല്ലെങ്കിൽ മോന്ത അടിച്ചുപൊളിച്ചേനെ, നീ പോലീസിനെ വിളിച്ചോ, നീ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഞാൻ സംസാരിക്കുന്നത്, നിന്റെയടുത്തൊക്കെ ഇതിലും മോശമായി പറയാത്തത് ഞങ്ങളൊക്കെ മാന്യരായതുകൊണ്ടാണ്"... അസിസ്റ്റന്റ് എൻജിനീയർക്ക് നേരെ ലീഗ് ...
19 Oct 2026
BREAKING NEWS
വർക്കലയിൽ വിദേശവനിതയ്ക്ക് നേരെ ആക്രമണം; തട്ടികൊണ്ടു പോകാനും ശ്രമം; പ്രതി പിടിയിൽ
19 Oct 2026