BREAKING NEWS

ബിജെപി ജയിക്കാതിരിക്കാൻ യുഡിഎഫിന് വോട്ട് മറിച്ചു, മഞ്ചേശ്വരത്ത് കെട്ടിവച്ച കാശ് പോലും എല്‍ഡിഎഫിന് കിട്ടിയില്ല, എല്ലാം വോട്ടും അവർ യുഡിഎഫിനാണ് കൊടുത്തത്, എല്ലാം പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം, വെളിപ്പെടുത്തലുമായി ഐഎൻഎൽ ജനറൽ സെക്രട്ടറി

· · 1 min read
Share: Copied!

കാസർകോട്: ബിജെപി ചൂണ്ടിക്കാട്ടിയ മഞ്ചേശ്വരത്തെ യുഡിഎഫ്- എൽഡിഎഫ് ഡീൽ ശരിവെച്ച് എൽഡിഎഫ് സഖ്യകക്ഷിയായ ഐഎൻഎൽ. ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെതോണ് ബിജെപിയുടെ ആരോപണം സ്ഥിരികരിച്ച് കൊണ്ടുള്ള ഗുരുതര വെളിപ്പെടുത്തൽ.

ബിജെപി ജയിക്കാതിരിക്കാൻ കാസർകോടും മഞ്ചേശ്വരത്തും യുഡിഎഫിന് വോട്ട് മറിച്ചുവെന്ന് കാസിം ഇരിക്കൂർ പറഞ്ഞു. എൽഡിഎഫ് നേതൃത്വത്തിന്റെ അതായത് സിപിഎം നിർദേശ പ്രകാരമാണ് വോട്ട് മറിച്ചതെന്നും കാസിം ഇരിക്കൂർ വെളിപ്പെടുത്തി. ” മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ വിജയിക്കാൻ നല്ല സാധ്യതയുണ്ടായിരുന്നു. അത് പ്രതിരോധിക്കേണ്ടതുണ്ട്. അതിന് എസ്ഡിപിഐ മത്സരിക്കാൻ ആദ്യം മുന്നോട്ട് വന്നിരുന്നു. പിന്നീട് മതേതര കക്ഷികൾ പറഞ്ഞത് കൊണ്ട് പിന്മാറി.

എൽഡിഎഫിന് മഞ്ചേശ്വരത്ത് കെട്ടിവച്ച് കാശ് നഷ്ടപ്പെട്ടു. അവിടെ വോട്ട് ഇല്ലാത്തത് കൊണ്ടല്ല, എല്ലാം വോട്ടും അവർ യുഡിഎഫിന് കൊടുത്തു. എന്തിനെന്നാൽ സുരേന്ദ്രൻ അസംബ്ലിയിലെ വരാൻ പാടില്ല. മാറ്റി കുത്താൻ എൽഡിഎഫിന് മാത്രമേ കഴിയൂ” – കാസിം ഇരിക്കൂർ പറഞ്ഞു എൽഡിഎഫ് ബിജെപി മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ യുഡിഎഫ് സഹകരിച്ചില്ല. ഈ നിസഹകരണം കാരണമാണ് മൂന്ന് മണ്ഡലങ്ങിൽ ബിജെപിക്ക് വിജയിക്കാനായതെന്നും കാസിം ഇരിക്കൂർ കൂട്ടിച്ചേർക്കുന്നു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026