ന്യൂഡൽഹി: കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ വെറും നാല് നാൾ മാത്രം ശേഷിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്. ഇക്കുറി കേരളം യുഡിഎഫിനൊപ്പെമെന്നാണ് പുറത്തുവന്ന ആദ്യ സർവേ ഫലം പറയുന്നത്. ടൈംസ് നൗ ജെവിസിയുടെ പ്രവചനത്തിലാണ് യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് സൂചിപ്പിക്കുന്നത്.
അതുപോലെ യുഡിഎഫ് അധികാരത്തിൽ വരുമെന്നുതന്നെയാണ് മറ്റ് എക്സിറ്റ് പോളുകളുടെയും സർവേ പറയുന്നത്. കേരളത്തിൽ യു ഡി എഫ് അധികാരത്തിലെത്തുമെന്ന് പീപ്പിൾസ് പൾസ്, സിഎൻഎൻ വോട്ട് വൈബും പി മാർക്കും പുറത്തുവിട്ട ഫലം പറയുന്നു. യുഡിഎഫിന് 5 ശതമാനം മുൻതൂക്കമുണ്ടെന്നും സർവേ ഫലം. ബിജെപിക്ക് 4 സീറ്റ് വരെ പ്രവചിച്ച് പി മാർക്ക്. ബംഗാൾ ബിജെപി പിടിക്കുമെന്നാണ് പോൾ ഡയറിയുടെ സർവേ ഫലം.
അതേസമയം നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നു. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ഇക്കാര്യത്തിൽഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കിൽ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. എന്നാൽ ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുമുള്ളത്.
നിലവിൽ അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളാണ് വന്നിട്ടുള്ളത്. അതേസമയം ബംഗാളിലെ എക്സിറ്റ് പോൾ സർവെകൾ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസികളുടെ തീരുമാനം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് പതിനഞ്ചിനാണ് പ്രഖ്യാപിച്ചത്. കേരളത്തിലും പുതുച്ചേരിയിലും ആസമിലും ഏപ്രിൽ 9ന് ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. തമിഴ്നാട്ടിൽ 23ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നു. പശ്ചിമ ബംഗാളിൽ 23നായിരുന്നു ആദ്യ ഘട്ടം. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പും അവസാനിച്ചതോടെയാണ് എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിച്ചത്.

















































