BREAKING NEWS

ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ ആറു വയസുകാരിയുടെ കവിളിൽ കടിച്ചുപരുക്കേൽപ്പിച്ചു, യുവാവ് കസ്റ്റഡിയിൽ, പ്രതി മാനസികാരോഗ്യത്തിന് ചികിത്സ തേടുന്ന വ്യക്തിയെന്ന് പ്രാഥമിക കണ്ടെത്തൽ

· · 1 min read
Share: Copied!

തൃശൂർ: ജില്ലയിലെ അകമലയിൽ മുത്തശ്ശനോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ ആറുവയസുകാരിയുടെ കവിളിൽ യുവാവ് കടിച്ചുപരുക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാഞ്ഞാൾ സ്വദേശിയായ വിഷ്ണു എന്ന യുവാവിനെ വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

ക്ഷേത്രക്കുളത്തിന് സമീപം ഇന്നലെ വൈകിട്ടോടെയാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. മുത്തശ്ശനോടൊപ്പം അകമല ക്ഷേത്രക്കുളത്തിന് സമീപം കുളിക്കാനായി എത്തിയതായിരുന്നു ആറുവയസുകാരി. ഈ സമയത്ത് അവിടെയുണ്ടായിരുന്ന വിഷ്ണു യാതൊരു പ്രകോപനവുമില്ലാതെ കുട്ടിയെ അപ്രതീക്ഷിതമായി ആക്രമിച്ച് കവിളിൽ കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു.

കുട്ടിയെ ആക്രമിക്കാനുണ്ടായ കൃത്യമായ കാരണം എന്താണെന്ന് നിലവിൽ വ്യക്തമായിട്ടില്ലെങ്കിലും കസ്റ്റഡിയിലായ വിഷ്ണു നിലവിൽ മാനസികാരോഗ്യത്തിന് ചികിത്സ തേടുന്ന വ്യക്തിയാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന സൂചന. എന്നാൽ, ഈ ആക്രമണത്തിന് പിന്നിൽ ലഹരിയുടെ ഉപയോഗമാണോ, അതോ പൂർണ്ണമായും മാനസിക വിഭ്രാന്തിയാണോ എന്ന കാര്യം വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് വടക്കാഞ്ചേരി പോലീസ് അറിയിച്ചു.

BREAKING NEWS
അന്ന് മോണിക്ക ലെവിൻസ്കി വിവാദത്തിന്റെ ചൂട് അൽപ്പം കുറഞ്ഞിരുന്നെങ്കിലും ക്ലിന്റന്റെ പഴയ ശീലങ്ങൾ മാറിയിരുന്നില്ല, ചടങ്ങിൽ എത്തിയിരുന്ന ശ്രദ്ധേയരായ സ്ത്രീകളെ ക്ലിന്റൻ ഇടയ്ക്കിടെ രഹസ്യമായി നോക്കി വിലയിരുത്തുന്നത് താൻ ശ്രദ്ധിച്ചു...ബിൽ ക്ലിന്റന്റെ നോട്ടവും സാർക്കോസിയുടെ അഹങ്കാരവും, ഡയാന രാജകുമാരിയുടെ ...
11 Nov 2026
BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026