BREAKING NEWS

കേരളം ഇക്കുറി ഇടതുനിന്ന് വലത്തോട്ട്, യുഡിഎഫിന് 5% മുൻതൂക്കം!! ടൈംസ് നൗ ജെവിസി, സിഎൻഎൻ വോട്ട് വൈബ് തുടങ്ങി ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും യുഡിഎഫിന് അനുകൂലം, ബിജെപിക്ക് 4 സീറ്റ് വരെ പ്രവചിച്ച് പി മാർക്ക് … നേരിയ ഭൂരിപക്ഷമായാലും ഭരണത്തുടർച്ച ഉറപ്പെന്നാണ് എൽഡിഎഫ്, തരംഗമുണ്ടായെങ്കിൽ 90 കടക്കും, അല്ലെങ്കിൽ 85 ഉറപ്പെന്ന് യുഡിഎഫ് നേതാക്കൾ

· · 1 min read
Share: Copied!

ന്യൂഡൽഹി: കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ വെറും നാല് നാൾ മാത്രം ശേഷിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്. ഇക്കുറി കേരളം യുഡിഎഫിനൊപ്പെമെന്നാണ് പുറത്തുവന്ന ആദ്യ സർവേ ഫലം പറയുന്നത്. ടൈംസ് നൗ ജെവിസിയുടെ പ്രവചനത്തിലാണ് യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് സൂചിപ്പിക്കുന്നത്.

അതുപോലെ യുഡിഎഫ് അധികാരത്തിൽ വരുമെന്നുതന്നെയാണ് മറ്റ് എക്സിറ്റ് പോളുകളുടെയും സർവേ പറയുന്നത്. കേരളത്തിൽ യു ഡി എഫ് അധികാരത്തിലെത്തുമെന്ന് പീപ്പിൾസ് പൾസ്, സിഎൻഎൻ വോട്ട് വൈബും പി മാർക്കും പുറത്തുവിട്ട ഫലം പറയുന്നു. യുഡിഎഫിന് 5 ശതമാനം മുൻതൂക്കമുണ്ടെന്നും സർവേ ഫലം. ബിജെപിക്ക് 4 സീറ്റ് വരെ പ്രവചിച്ച് പി മാർക്ക്. ബംഗാൾ ബിജെപി പിടിക്കുമെന്നാണ് പോൾ ഡയറിയുടെ സർവേ ഫലം.

അതേസമയം നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നു. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ഇക്കാര്യത്തിൽഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കിൽ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. എന്നാൽ ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുമുള്ളത്.

നിലവിൽ അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളാണ് വന്നിട്ടുള്ളത്. അതേസമയം ബംഗാളിലെ എക്സിറ്റ് പോൾ സർവെകൾ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസികളുടെ തീരുമാനം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് പതിനഞ്ചിനാണ് പ്രഖ്യാപിച്ചത്. കേരളത്തിലും പുതുച്ചേരിയിലും ആസമിലും ഏപ്രിൽ 9ന് ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. തമിഴ്നാട്ടിൽ 23ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നു. പശ്ചിമ ബംഗാളിൽ 23നായിരുന്നു ആദ്യ ഘട്ടം. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പും അവസാനിച്ചതോടെയാണ് എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിച്ചത്.

സർക്കാർ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളോട് പ്രതികരിച്ചു, സർക്കാർ ചട്ടങ്ങൾ ലംഘിച്ചു!! ബി. അശോകിന് സസ്പെൻഷൻ, നടപടി ചട്ടവിരുദ്ധം, സർക്കാരിനെതിരെ എന്തു തരം പ്രസ്താവനയാണ് താൻ നടത്തിയതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല, പുതിയൊരു സർക്കാർ ഫോം ചെയ്യുന്ന സാഹചര്യത്തിൽ പെട്ടെന്ന് നിയമ നടപടിയുമായി മുന്നോട്ട് പോകുന്നില്ല- ബി. അശോക്

BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026
BREAKING NEWS
ബംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ഥാർ ലോറിയിലിടിച്ച് അപകടം; കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം
28 Nov 2026
BREAKING NEWS
'അവളെ എഴുതിത്തള്ളിയാൽ മതിയെന്ന് പറഞ്ഞവരോട് അച്ഛൻ പറഞ്ഞത്'; ഹൃദയസ്പർശിയായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്
28 Nov 2026