BREAKING NEWS

‘തടിച്ചി, എനിക്ക് നിന്നെ ഇഷ്‌ടമല്ല, നിനക്ക് കുട്ടികളുണ്ടാകില്ലെടീ’… 29 കാരി യുവതി ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും സഹിച്ചത് കൊടിയ മാനസിക- ശാരീരിക പീഡനം, സ്വന്തം വീട്ടിൽ നിന്ന് പണം ചോദിക്കാൻ നിർബന്ധിക്കും… നഴ്സായ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മരണം പുറംലോകമറിഞ്ഞത് രണ്ടു ദിവസങ്ങൾക്കു ശേഷം, ഭർത്താവും കുടുംബവും പോലീസ് കസ്റ്റഡിയിൽ

· · 1 min read
Share: Copied!

ധാർവാഡ്: കർണാടകയിലെ ധാർവാഡ് ജില്ലയിൽ മാസങ്ങളോളം നീണ്ട സ്ത്രീധന പീഡനത്തിനും, ബോഡി ഷെയിമിങ്ങിനും പിന്നാലെ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. നഴ്സായ പ്രിയങ്ക കമലകർ (29) എന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ബസവരാജ് വദ്ദറിനെയും ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രിയങ്കയെ ബസവരാജ് നിരന്തരം ‘തടിച്ചവൾ’ എന്നുവിളിച്ച് അപമാനിക്കുകയും അവൾക്ക് കുട്ടികളുണ്ടാകില്ലെന്ന് പറയുകയും ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഭർത്താവിന്റെ പീഡനത്തെ തുടർന്നു രണ്ടു തവണ ഗർഭച്ഛിദ്രം നേരിടേണ്ടി വന്നതായ് പോലീസ് പറയുന്നു.

2024 ഡിസംബറിലാണ് പ്രിയങ്കയും ബസവരാജും വിവാഹിതരായത്. എഫ്ഐആറിലെ വിവരമനുസരിച്ച് വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ബസവരാജും വീട്ടുകാരും പ്രിയങ്കയ്ക്കുനേരെയുള്ള പീഡനങ്ങൾ ആരംഭിച്ചു. ബസവരാജ് തന്റെ കുടുംബാംഗങ്ങളായ രേണവ്വ, സുഭാഷ്, സിദ്ധരാമേഷ് എന്നിവർക്കൊപ്പം ചേർന്ന് പ്രിയങ്കയെ അവളുടെ വീട്ടിൽ നിന്ന് പണവും സ്വർണ്ണവും കൊണ്ടുവരാൻ പറഞ്ഞു നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നു. കൂടാതെ അവളുടെ രൂപത്തെയും ശരീരഭാരത്തെയും ചൊല്ലി അവൾ നിരന്തരം അപമാനത്തിന് ഇരയായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.

യുവതിക്കു ഭർത്താവിനേക്കാൾ തടിയുണ്ട് എന്നുപറഞ്ഞാണ് പ്രതി നിരന്തരം പരിഹസിച്ചിരുന്നത്. ഇതിനിടെ എന്തുകൊണ്ടാണ് ഗർഭിണിയാകാത്തതെന്ന് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ വഴക്കിനെ തുടർന്ന് ജൂൺ 29, തിങ്കളാഴ്ച രാത്രി നവൽഗുന്ദ് താലൂക്കിലെ ഹനസി ഗ്രാമത്തിലെ വീട്ടിൽവെച്ചാണ് ബസവരാജ് പ്രിയങ്കയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇതോടെ ഗ്രാമത്തിൽ വലിയതോതിലുള്ള പ്രതിഷേധം ഉയർന്നു.

അതേസമയം പ്രിയങ്കയുടെ വിവാഹജീവിതത്തെക്കുറിച്ച് അവളുടെ കുടുംബം വളരെ ദാരുണമായ ചിത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത്. ബസവരാജ് അവളുടെ രൂപത്തെ എപ്പോഴും കളിയാക്കുമായിരുന്നു എന്നും, ‘തടിയുള്ളത്’ കൊണ്ട് അവളെ ഇഷ്ടമല്ലെന്നും അവൾക്ക് ഒരിക്കലും കുട്ടികളുണ്ടാകില്ലെന്നും പറഞ്ഞിരുന്നതായി പ്രിയങ്കയുടെ അമ്മാവൻ ആരോപിച്ചു. വിവാഹശേഷം പ്രിയങ്ക രണ്ട് തവണ ഗർഭിണിയായെങ്കിലും ഭർത്താവിന്റെ ക്രൂരമായ മർദ്ദനം കാരണം ഗർഭച്ഛിദ്രം സംഭവിച്ചതായും കുടുംബം വെളിപ്പെടുത്തി.

അവൻ എപ്പോഴും പറയുമായിരുന്നു, എനിക്ക് അവളെ ഇഷ്ടമല്ല. അവൾക്ക് തടിയാണ്. നിനക്ക് കുട്ടികൾ ഉണ്ടാവില്ലെടി എന്നൊക്കെ. എന്നാൽ അവൾ രണ്ട് തവണ ഗർഭിണിയായി, പക്ഷേ മർദ്ദനം കാരണം രണ്ട് തവണയും ഗർഭച്ഛിദ്രം സംഭവിച്ചു.’ പ്രിയങ്കയുടെ അമ്മാവൻ പറയുന്നു. പ്രതിക്ക് കഠിനമായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഈ ആരോപണം അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.കൊലപാതകത്തിന് കേസെടുത്ത നവൽഗുന്ദ് പോലീസ് ബസവരാജ് വദ്ദറിനെയും കുടുംബാംഗങ്ങളായ രേണവ്വ, സുഭാഷ്, സിദ്ധരാമേഷ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കുമേൽ ചുമത്തിയിട്ടുള്ളത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു.

BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026