BREAKING NEWS

സ്വന്തം വീട്ടിനുമുന്നിൽ ചെറിയൊരു പച്ചക്കറി കടയിട്ട് ഉപജീവന മാർ​ഗം കണ്ടെത്തിക്കൊണ്ടിരുന്ന വയോധികയ്ക്ക് നേരേ ആക്രമണം!! ശരീരമാസകലം കമ്പിവടികൊണ്ട് അടിച്ചു, ഇരുകാലുകൾക്കും ഗുരുതര പരുക്ക്, വീടും കടയും അടിച്ചു തകർന്നു, വയോധിക നാട്ടുകാരെ വിവരമറിയിച്ചത് ഇഴഞ്ഞുനീങ്ങി

· · 1 min read
Share: Copied!

തിരുവനന്തപുരം: പോത്തൻകോട് ചന്തവിളയിൽ വയോധികയുടെ വീടും കടയും ഒരു സംഘം അക്രമികൾ അടിച്ചുതകർത്തു. ചന്തവിള കുറട്ടൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം ലീല (62)യെ ആണ് രാത്രിയിലെത്തിയ ഒരുസംഘം ആക്രമിച്ചത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ലീലയെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന അക്രമികളാണ് ശരീരമാസകലം കമ്പിവടികൊണ്ട് മർദിച്ചു.

മർദനത്തിൽ ലീലയ്ക്ക് ഇരുകാലുകൾക്കും ഗുരുതരമായി പരുക്കേറ്റു. മകൻ മരിച്ച ശേഷം ഒറ്റയ്ക്ക് ജീവിക്കുകയായിരുന്ന ലീല, വീട്ടിനുമുന്നിൽ ചെറിയൊരു കടയിട്ട് പച്ചക്കറികളും മറ്റും വിറ്റാണ് ഉപജീവനത്തിനുള്ളത് കണ്ടെത്തിയിരുന്നത്. ഈ കടയും അക്രമികൾ തകർത്തു. പച്ചക്കറികളും മറ്റും മറ്റൊരു പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു.

വെളുപ്പിന് ഒരു മണിയോടെയാണ് അക്രമം നടന്നതെന്ന് ലീല പറയുന്നു. പരുക്കേറ്റ ലീല വെളുപ്പിന് അഞ്ചുമണിയോടെ വീട്ടിൽനിന്ന് ഇഴഞ്ഞ് വഴിയിൽ എത്തി. അങ്ങനെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തി.

കൗൺസിലർ അനു ജി. പ്രഭയുടെ നേതൃത്വത്തിൽ 108 ആംബുലൻസ് വിളിച്ച് ലീലയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് അയൽവാസികളുമായി തർക്കം ഉണ്ടായിരുന്നു. ഇന്നലെ അയൽവാസിയായ സ്ത്രീയെ ലീല തടികൊണ്ട് അടിച്ച് പരുക്കേൽപ്പിച്ചിരുന്നു. ഇതിന് പോത്തൻകോട് പോലീസ് കേസെടുത്തിരുന്നു. അക്രമികൾക്കായി പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.

‘ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെ നായക നടൻ നിയന്ത്രണം വിട്ടു പെരുമാറി, സംവിധായകൻ കട്ട് പറഞ്ഞിട്ടും ആ നടൻ നിർത്തിയില്ല, നടന്റെ കയ്യിൽ നിന്ന് കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു ആ നടി, അവരുടെ മാനസികാഘാതം വളരെ വലുതായിരുന്നു, അവർ രണ്ടു ദിവസം മുറിക്കു പുറത്തിറങ്ങിയില്ല’… പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി അന്നു കപൂർ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026