BREAKING NEWS

വെടിക്കെട്ട് ബാറ്റർ പോക്കറ്റിലുണ്ടായിട്ട് കളത്തിലേ ഇറക്കിയില്ല, പകരം സൂര്യാംശിനും പ്രിൻസിനും അരങ്ങേറ്റത്തിനുള്ള കളമൊരുക്കി!! കാലാവസ്ഥയെ കൂട്ടുപിടിച്ച് ടോസ് നേടി ബോളിങ്ങ് തെരഞ്ഞെടുത്ത് അതും പാളി… ഒടുവിൽ ദേണ്ടെ ലോക ചാമ്പ്യന്മാരായ അടുത്ത കളിയിൽ തന്നെ പരമ്പരയും അടിയറവ് വച്ചു!! അയർലൻഡിന്റെ ജയം ഒരു റൺസിന്

· · 1 min read
Share: Copied!

ബെൽഫാസ്റ്റ്: ടി 20 ലോകകപ്പ് ഷെൽഫിലെത്തിച്ച് അടുത്ത മത്സരത്തിൽ തന്നെ നാണംകെട്ട തോൽവി. ബെൽഫാസ്റ്റിൽ ഇന്ത്യക്കെതിരായ ടി20 പരമ്പര തൂത്തുവാരി അയർലൻഡ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് പരാജയം തന്നെ. രണ്ടാം ടി20യിൽ ഒരു റണ്ണിനാണ് അയർലൻഡിന്റെ ജയം. അയർലൻഡ് ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു.

ടോസ് നേ‌ടി ബോളിങ് തെരഞ്ഞെടുക്കാനുള്ള കാരണമായി ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞത് കാലാവസ്ഥയും വെളിച്ചവും ബോളിങ്ങിന് അനുകൂലമാണ് എന്നാണ്. ആ അഡ്വാന്റേജുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വൻ ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. മുൻനിര ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി. സഞ്ജു സാംസണും അഭിഷേക് ശർമയും ഗോൾഡൻ ഡക്കായി മടങ്ങി. ഇഷാൻ കിഷൻ (12), ശ്രേയസ് അയ്യർ (10) അക്ഷർ പട്ടേൽ (14), ശിവം ദുബെ (20) എന്നിവരും വന്നപോലെ തന്നെ മടങ്ങി. അർധസെഞ്ചുറി തികച്ച തിലക് വർമയുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്. തിലക് 46 പന്തിൽ നിന്ന് 55 റൺസെടുത്തു. അവസാന ഓവറുകളിൽ ഹർഷിത് റാണ കാഴ്ചവെച്ച ബാറ്റിങ് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ സമ്മാനിച്ചിരുന്നു.

20 റൺസാണ് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത്. നാലുപന്തിൽ നിന്ന് ഇന്ത്യ 12 റൺസെടുത്തതോടെ അവസാന രണ്ട് പന്തിൽ ലക്ഷ്യം എട്ടുറൺസായി മാറി. എന്നാൽ അഞ്ചാം പന്തിൽ ഹർഷിത് റാണ പുറത്തായി. അവസാന പന്തിൽ പ്രിൻസ് യാദവ് സിക്സറടിച്ചെങ്കിലും സ്കോർ തുല്യതയിലേക്കെത്തിക്കാൻ ഒരു റൺ കൂടി വേണമായിരുന്നു. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. അയർലൻഡിനായി ജയ് മൂന്ദ്രയും മാത്യു ഹൊള്ളാർഡും മൂന്ന് വീതം വിക്കറ്റെടുത്തു.

അതേസമയം, പ്രിൻസ് യാദവിന്റെ (3/22) ബൗളിങ് മികവിലാണ് അയർലൻഡിനെ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 154 റൺസിൽ ഇന്ത്യ തളച്ചത്. അർഷ്ദീപ് സിങ് (2/35), ശിവം ദുബെ (2/25) എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.ഇന്ത്യൻ നിരയിൽ സൂര്യാംശ് ഷെഡ്ഗെയും പ്രിൻസ് യാദവും ഇന്ന് ടി20യിൽ അരങ്ങേറ്റം കുറിച്ചെങ്കിലും വൈഭവ് സൂര്യവംശിക്ക് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല. ആദ്യ മത്സരത്തിൽ 34 റൺസിനാണ് ഇന്ത്യ തോറ്റത്.

‘ആന്തൂറിയം പൂവിന്റെയും അവലോസ് ഉണ്ടയുടെയും തമാശ വെറും ക്രിഞ്ച്; പറയാതിരിക്കാൻ വയ്യ, നല്ല ബോറായിട്ടുണ്ട്; നിങ്ങൾ ഉറപ്പുനൽകിയ “ഒളിമ്പിക്സ് വേദി” എന്തായി?’ – വി.വി. രാജേഷിന് ശബരീനാഥന്റെ മറുപടി

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026