BREAKING NEWS

കോംബോ ഓഫറിൽ ഷവർമയും ഷവായും കിട്ടുന്നതായി പരസ്യം, കേട്ടവർ കേട്ടവർ ഓടിക്കൂടി, ഭക്ഷണം കഴിച്ചവർക്കെല്ലാം ഛർദ്ദിയും, വയറിളക്കവും!! 21 പേർക്ക് ഭക്ഷ്യവിഷബാധ… ഭക്ഷ്യസുരക്ഷാ വിഭാഗമെത്തി കട പൂട്ടിച്ചു, സ്ഥാപനം പ്രവർത്തിച്ചത് മതിയായ രേഖകളില്ലാതെ- ഉദ്യോ​ഗസ്ഥർ

· · 1 min read
Share: Copied!

ചിറയിൻകീഴ്: കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിനു സമീപമുള്ള കടയിൽ നിന്നു തിങ്കൾ രാത്രി ഷവർമയും ഷവായും കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കടയ്ക്കാവൂർ സ്വദേശികളായ സ്നേഹ, സംഗീത്, ഗിരീഷ്, ദീപ, ശുഭ, ആയാന്റെവിള സ്വദേശികളായ ബിജു, മണി, രത്നമ്മ, പ്രിയറാണി, ദക്ഷിണ, അഞ്ചുതെങ്ങ് വാടയിൽ സ്വദേശികളായ ഉദയകുമാർ, ഗിരീശൻ, നിരുപമ, ഗ്രീഷ്മ, ഗൗരിനന്ദ, ഗൗതംകൃഷ്ണ, കടയ്ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ലാലി, ഷിബിൻ, മിന്നു, സെയിൽ, ഇഅമി എന്നിവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ 2 സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടി. കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം സൂപ്പർ മാർക്കറ്റിനോട് ചേർന്ന് ആരംഭിച്ച സിഗ്നേച്ചർ ഡിഷസിൽ കോംബോ ഓഫർ വഴി ഷവർമയും ഷവായിയും ലഭ്യമാവുമെന്ന പരസ്യം കണ്ടാണു പലരും ഭക്ഷണം വാങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം ആരുടേയും നില ഗുരുതരമല്ല. ഇവരുടെ ബന്ധുക്കൾ കടയ്ക്കാവൂർ പോലീസിലും കടയ്ക്കാവൂർ പഞ്ചായത്ത് ഓഫിസിലും പരാതി നൽകി. ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി കട അടച്ചുപൂട്ടി. മതിയായ അനുമതി വാങ്ങാതെയാണു സ്ഥാപനം പ്രവർത്തിപ്പിച്ചുവന്നതെന്നു കണ്ടെത്തി.

ഇടയ്ക്കിടെ നാട്ടിലേയ്ക്ക്; മടങ്ങി വരുന്നത് പുലർച്ചെ കോഴിക്കോട് എത്തുന്ന സ്ലീപ്പർ ബസിൽ; രാമനാട്ടുകരയിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്ക്; ഒഡീഷയിൽ നിന്നും കിലോക്കണക്കിന് കഞ്ചാവ് എത്തിച്ച് വില്പ്പന നടത്തിയിരുന്നയാളെ പൊക്കി പോലീസ്

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026