ആലപ്പുഴ: ആലപ്പുഴയെ കുറിച്ച് വിജയരാഘന് ഒന്നും അറിയില്ലെന്നും ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടുമെന്നും ജി സുധാകരന്‍ പറഞ്ഞു.’അദ്ദേഹം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നേരെ പിടിച്ചു വായിച്ചതുകൊണ്ടാണ് അങ്ങനെ ആയത്. അദ്ദേഹം ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടും.
അതാ അദ്ദേഹത്തിന്റെ പ്രസംഗം. അമ്പലപ്പുഴയൊന്നും വിജയരാഘവന് അറിയില്ല. കമ്മിറ്റി കൂടാന്‍ വന്നിട്ടേയുള്ളൂ. നാടിനെ പറ്റി ഒന്നും അറിയില്ല. വിജയരാഘവന്‍ വന്ന് എന്തെങ്കിലും പറഞ്ഞുപോകട്ടെ’ – ജി സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനമുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.
ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റ് എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ചെറ്റപ്പുരകളെയാണ്. പതിനെട്ടു വയസുവരെ താന്‍ ജീവിച്ചത് ചെറ്റപ്പുരയിലാണെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി നിഘണ്ടുവായിക്കാത്തതുകൊണ്ട് മലയാളത്തിന്റെ അര്‍ഥഭേദങ്ങള്‍ അറിയില്ല.
മുഖ്യമന്ത്രിയെ വിമര്‍ശിക്കും. പക്ഷെ ചീത്ത പറയില്ല. അതന്റെ ഗുരുത്വമെന്നും ജി സുധാകരന്‍ പറഞ്ഞു. ചേര്‍ത്തലയിലെ സിപിഐ സ്ഥാനാര്‍ഥി പി പ്രസാദ് ഗുരുത്വം ഇല്ലാത്തവനാണ്. അദ്ദേഹത്തിന്റെ വിജയം തുലാസിലാണ്. കുട്ടനാട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ടയാളാണ് താന്‍. അന്ന് പ്രസാദ് ഉണ്ടായിരുന്നെങ്കില്‍ തുണിയുരിഞ്ഞ് ഓടിയേനെ. തനിക്കെതിരെ സിപിഐയില്‍ പറയുന്നത് പി പ്രസാദ് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു

















































