BREAKING NEWS

‘ഞങ്ങളു‌ടെ മിസൈലുകൾ അമേരിക്കയിൽ എത്തില്ലാരിക്കും, പക്ഷേ ഞങ്ങൾ മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കും, ബാക്കി പിന്നീട് കാണാം… യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാൽ പകരം പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കും’- വിവാദ പരാമർശവുമായി മുൻ പാക്ക് ഹൈക്കമ്മിഷ്ണർ

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്: എന്നെങ്കിലും അമേരിക്ക പാക്കിസ്ഥാനെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ പാക്കിസ്ഥാൻ ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ടേക്കുമെന്ന് ഇന്ത്യയിലെ മുൻ പാക്ക് ഹൈക്കമ്മിഷ്ണർ അബ്ദുൽ ബാസിത്ത്. പാക്കിസ്ഥാനിലെ ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തി മാസങ്ങൾ പിന്നിടുമ്പോഴാണ് ഈ പ്രസ്താവന.

അതേസമയം ഒരു സാങ്കൽപിക യുദ്ധസാഹചര്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ബാസിത്തിന്റെ ഭീഷണി. ‘‘അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാൽ ഞങ്ങൾക്ക് ഇന്ത്യയെ ആക്രമിക്കേണ്ടി വരും. ഞങ്ങളുടെ മിസൈലുകൾ അമേരിക്കയിൽ എത്തില്ലായിരിക്കാം. പക്ഷേ ഞങ്ങൾ മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കും. ബാക്കി പിന്നീട് കാണാം’’– ഒരു പ്രാദേശിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

2014 മുതൽ 2017 വരെ ന്യൂഡൽഹിയിൽ പാക്കിസ്ഥാന്റെ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന ബാസിത്, ഒരു സങ്കൽപ്പിത അത്യന്തം ഗുരുതര സാഹചര്യത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് വിവാദ പരാമർശം നടത്തിയത്. ഇറാനിലെ സ്ഥിതി വഷളാകുകയും ഇസ്രായേൽ പാക്കിസ്ഥാനോട് കൂടുതൽ അടുത്ത് സൈനിക സാന്നിധ്യം സ്ഥാപിക്കുകയും, അമേരിക്ക പാക്കിസ്ഥാന്റെ ആണവ പദ്ധതിയെ ലക്ഷ്യമിടുകയും ചെയ്യുന്ന സാഹചര്യം ഉദാഹരിച്ചും അദ്ദേഹം സംസാരിച്ചു. അതോടൊപ്പം അങ്ങനെയൊന്ന് സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അബ്ദുൽ ബാസിത്ത് കൂട്ടിച്ചേർത്തു.

ദിവസങ്ങൾക്കുള്ളിൽ അമേരിക്കയ്ക്ക് അടുത്ത നഷ്ടം? ട്രംപിന്റെ ’48 മണിക്കൂർ’ അന്ത്യശാസനംകിട്ടി മണിക്കൂറുകൾക്കിപ്പുറും ശത്രുവിന്റെ എഫ്-15 പോർവിമാനം വെടിവച്ചിട്ടതായി ഇറാൻ, മൗനം പാലിച്ച് യുഎസ്!! 1,600 കി.മീ. പരിധിയുള്ള ടോമഹോക്ക് മിസൈലുകളും, ടോർപ്പിഡോകളുമായി ബ്രിട്ടന്റെ അന്തർവാഹിനി എച്ച്എംഎസ് ആൻസൺ അറബിക്കടലിൽ നങ്കൂരമിട്ടു

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026