BREAKING NEWS

‘എന്തൊരു സിംപിൾ ആൻഡ് ഹംബിൾ മനുഷ്യനാണ്; അനുഭവിച്ചറിഞ്ഞു, ജനങ്ങളുടെ നേതാവ് എന്തായിരിക്കണമെന്ന് ‘:വി.ഡി. സതീശനെ പ്രശംസിച്ച് കൊല്ലം ഷാഫിയുടെ പോസ്റ്റ്

· · 1 min read
Share: Copied!

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടുമുട്ടിയ ചിത്രം പങ്കുവെച്ച് ഗായകൻ ഷാഫി കൊല്ലം.വളരെ ലാളിത്യവും എളിമയുമുള്ള മനുഷ്യനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ എന്ന് ഷാഫി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം കുറിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടുമുട്ടിയത്.

‘എന്തൊരു സിംപിൾ ആൻഡ് ഹംബിൾ മനുഷ്യനാണ് നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി!. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വന്ദേഭാരതിൽ അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റിലായിരുന്നു ഞാൻ. അടുത്ത് ചെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ, അറിയാം ഒരുപാട് കേട്ടിട്ടുണ്ടല്ലോ എന്ന് മറുപടി’, ഷാഫി കുറിച്ചു.

‘ഏറെ അഭിമാനം. സെൽഫിയെടുക്കാൻ സമ്മതം ചോദിച്ചതും, അതിനെന്താ വാ എടുത്തോളൂ, ഇവിടിരുന്നോളൂ എന്ന മറുപടിയിൽ അനുഭവിച്ചറിഞ്ഞു, ജനങ്ങളുടെ നേതാവ് എന്തായിരിക്കണമെന്ന്. അങ്ങ് നീണാൾ വാഴട്ടെ സർ’, ഷാഫി കൂട്ടിച്ചേർത്തു.

മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെ തുടങ്ങി, മലയാള സിനിമയിൽ ഗായകനായും നടനായും കഴിവുതെളിയിച്ച കലാകാരനാണ് കൊല്ലം ഷാഫി. 2000 മധ്യത്തിൽ കേരളത്തിൽ വ്യാപകമായിരുന്ന മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെയായിരുന്നു ഷാഫിയുടെ തുടക്കം. ഗായകനായും സംഗീതസംവിധായകനായും മലയാളികളുടെ മനസ്സിൽ ഇടംനേടി. ഏതാനും ചിത്രങ്ങളിലും ഷാഫി അഭിനയിച്ചിട്ടുണ്ട്. ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ ഗാനരചയിതാവായും കൈയ്യടി നേടി.

 

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026