BREAKING NEWS

രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ യുവതിയെ കാണാനില്ല, കിടക്കയില്‍ പാമ്പിന്‍ തോലും വളപ്പൊട്ടുകളും സിന്ദൂരവും, നാഗകന്യകയായി മാറിയെന്ന് പ്രചരണം, ഒടുവില്‍ കാമുകനൊപ്പം പിടികൂടി പൊലീസ്

· · 1 min read
Share: Copied!

ലഖ്‌നൗ: നാട്ടുകാരുടെ അന്ധവിശ്വാസത്തെ മുതലെടുത്ത്  കാമുകനോടൊപ്പം ഒളിച്ചോടി യുവതി. യുപിയിലെ ഔറായിയയിലെ പഫുന്ദ് ഗ്രാമത്തിലാണ് സംഭവം. അതിനായി ചില പൊടിക്കൈകളും യുവതി ചെയ്തുവെച്ചു. ഇതോടെ യുവതി ‘നാഗകന്യകയായി’ അപ്രത്യക്ഷമായെന്ന വിവരം നാട്ടുകാര്‍ക്കിടയില്‍ പ്രചരിച്ചു. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. അന്വേഷണത്തിലാണ് യുവതി നാഗകന്യകയായതല്ലെന്നും ഒളിച്ചോടിയതാണെന്നും തെളിഞ്ഞത്. വിവാഹം ഉറപ്പിച്ചിരുന്ന യുവതിയെയാണ് തിങ്കളാഴ്ച കാണാതായത്. രാവിലെ വീട്ടുകാര്‍ നോക്കിയപ്പോള്‍ യുവതിയെ മുറിയില്‍ കണ്ടില്ല.

യുവതിയുടെ കിടക്കയില്‍ പാമ്പിന്‍തോലും വളപ്പൊട്ടുകളും സിന്ദൂരവും ഉണ്ടായിരുന്നു. നാട്ടുകാര്‍ ‘നാഗകന്യക’യുടെ അടയാളമായി പറയുന്ന കാര്യങ്ങളായിരുന്നു ഇവ. മുറിയില്‍ നിന്ന് ഇവ കണ്ടെത്തിയതോടെ യുവതി നാഗകന്യകയായി മാറിയതാണെന്ന് വ്യാപകമായി പ്രചരിച്ചു. അന്ധവിശ്വാസത്തില്‍ മുന്നിലായിരുന്ന നാട്ടുകാരില്‍ പലരും ഇത് വിശ്വസിച്ചു.

വിവരം പൊലീസിന്റെ അടുത്തെത്തി. പൊലീസ് എത്തി അന്വേഷിച്ചപ്പോഴാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് തെളിഞ്ഞത്. ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലായിരുന്നു യുവതി. ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനായി പാമ്പിന്റെ തോലും വളപ്പൊട്ടും സിന്ദൂരവും കിടക്കയില്‍ വെക്കുകയായിരുന്നു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026