BREAKING NEWS

‘ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ റഷ്യൻ ഇന്ധനം വാങ്ങുന്നത് തടയാനുള്ള സമ്മർദ്ദതന്ത്രമാണ് താരിഫ്, ഉപരോധം തുടങ്ങിയ നടപടികളിലൂടെ ട്രംപ് പയറ്റുന്നത്; പതിയെ ഉയർന്ന വിലയ്ക്ക് അമേരിക്കയുടെ എൽഎൻജി വാങ്ങാൻ നിർബന്ധിക്കും’ റഷ്യൻ വിദേശ കാര്യമന്ത്രി

· · 1 min read
Share: Copied!

മോസ്കോ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടയാൻ സമ്മർദ്ദ തന്ത്രം പയറ്റുന്ന ഡോണൾഡ് ട്രംപ് ഭരണകൂടത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി റഷ്യ. സാമ്പത്തികമായി സ്വാധീനം നേടാനായി താരിഫ്, ഉപരോധം തുടങ്ങിയ നടപടികളിലൂടെ ടീം ട്രംപ് മറ്റ് രാജ്യങ്ങളെ സമർദ്ദത്തിലാക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് കുറ്റപ്പെടുത്തി.

അലാസ്കയിൽ പുടിനും ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ യുക്രൈൻ വിഷയത്തിൽ ധാരണയിലെത്തിയതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റഷ്യ കരാറിൽ ഒപ്പുവെക്കാൻ തയ്യാറായിട്ടും അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തുകയാണ് ചെയ്തത്. റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്ന രാജ്യങ്ങളെ തടയാനും അവർ ശ്രമിച്ചു.

സമുദ്രത്തിലെ നിയമങ്ങൾ ലംഘിച്ച് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ പോവുകയാണ്. ഇന്ത്യയടക്കമുള്ള പങ്കാളികൾ കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് മുടക്കി ഉയർന്ന വിലയ്ക്ക് അമേരിക്കയുടെ എൽഎൻജി വാങ്ങാൻ നിർബന്ധിക്കുകയാണ്. ഇന്ധന വിതരണ രാജ്യങ്ങളുടെ മേൽ നിയന്ത്രണമേർപ്പെടുത്തി ഈ മേഖലയിൽ അധീശത്വം സ്ഥാപിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അമേരിക്കയുടെ ഈ നീക്കം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

രമേശ് പിഷാരടിയെ തൃപ്പൂണിത്തുറ സ്ഥാനാർത്ഥിയാക്കാൻ യു.ഡി.എഫ്; തീരുമാനം കെ. ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ചതിനെ തുടർന്ന്; സിപിഎം കളത്തിലിറക്കുന്നത് മുൻ മേയർ എം. അനിൽകുമാറിനെ

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026