BREAKING NEWS

ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ നിയന്ത്രണാധീതം; മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്പെയിൻ; സഹായം അഭ്യർത്ഥിച്ച് ഇമ്മാനുവൽ മാക്രോൺ

· · 1 min read
Share: Copied!

മാഡ്രിഡ്: ഫ്രാൻസിലും സ്പെയിനിലും പടരുന്ന കാട്ടുതീ നിയന്ത്രണാതീതമായതോടെ ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇരു രാജ്യങ്ങളിലുമായി ഇതുവരെ ഏകദേശം മൂന്നു ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് സ്പെയിൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

തുടർച്ചയായ ഉഷ്ണതരംഗവും ശക്തമായ വരണ്ട കാറ്റും കാട്ടുതീ അതിവേഗം വ്യാപിക്കാൻ കാരണമായെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സ്പെയിനിൽ മാഡ്രിഡിന് സമീപവും അവില പ്രവിശ്യയിലും ഉണ്ടായിരുന്ന രണ്ട് വലിയ കാട്ടുതീ ഒന്നായി മാറിയതോടെ അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി.

ഫ്രാൻസിൽ വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ ഉപദ്വീപിലാണ് ഏറ്റവും രൂക്ഷമായ സ്ഥിതി. തീ വേഗത്തിൽ പടർന്നതോടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ബോട്ട് മാർഗം സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി. പ്രദേശത്ത് 19,000 ഹെക്ടറിലധികം വനമാണ് ഇതിനകം കത്തിനശിച്ചത്.

സ്ഥിതി നിയന്ത്രണാതീതമായതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യൂറോപ്യൻ യൂണിയനോട് അടിയന്തര സഹായം അഭ്യർഥിച്ചു. കൂടുതൽ അഗ്നിശമന വിമാനങ്ങളും രക്ഷാസംഘങ്ങളും വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സൗജന്യമായി ട്യൂഷന് വരാനാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയെ നിരന്തരം ശല്യപ്പെടുത്തി, വഴങ്ങിയില്ലെങ്കില്‍ പരീക്ഷയ്ക്ക് തോല്‍പ്പിക്കുമെന്ന് ഭീഷണി, അധ്യാപകനെ മുട്ടയെറിഞ്ഞും ചെരുപ്പുമാല അണിയിച്ചും ക്യാമ്പസിലൂടെ നടത്തി വിദ്യാര്‍ത്ഥികള്‍

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026