BREAKING NEWS

സൗജന്യമായി ട്യൂഷന് വരാനാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയെ നിരന്തരം ശല്യപ്പെടുത്തി, വഴങ്ങിയില്ലെങ്കില്‍ പരീക്ഷയ്ക്ക് തോല്‍പ്പിക്കുമെന്ന് ഭീഷണി, അധ്യാപകനെ മുട്ടയെറിഞ്ഞും ചെരുപ്പുമാല അണിയിച്ചും ക്യാമ്പസിലൂടെ നടത്തി വിദ്യാര്‍ത്ഥികള്‍

· · 1 min read
Share: Copied!

കൊൽക്കത്ത: വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് പശ്ചിമബംഗാളിൽ അധ്യാപകനെ മുട്ടയെറിഞ്ഞും ചെരുപ്പുമാല അണിയിച്ചും ക്യാമ്പസ്സിലൂടെ നടത്തിച്ചു. ഒരു വിദ്യർഥിനിക്ക് സൗജന്യമായി ട്യൂഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് അധ്യാപകൻ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചത്. ഗോബർഡാംഗ ഹിന്ദുകോളേജിലെ ഭൂമിശാസ്ത്രവിഭാഗം ഗസ്റ്റ് ലക്ചർ ആയിരുന്ന സന്ദീപ് ദത്തയെയാണ് വിദ്യാർഥികൾ കോളേജ് ക്യാമ്പസ്സിലൂടെ നടത്തിച്ച് ചൂലുകൊണ്ടു മർദിക്കുകയും ചെരുപ്പുമാല അണിയിക്കുകയും മുട്ടയെറിയുകയും ചെയ്തത്.

തുടർന്ന് വിദ്യാർഥികൾ ഇയാളെ പോലീസിന് കൈമാറി. ഗോബർഡാംഗ പോലീസ് സ്റ്റേഷനിൽ ഔദ്യോഗിക പരാതി രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സന്ദീപ് ദത്തയെ അറസ്റ്റ് ചെയ്തു. ക്ലാസ്സിൽ പഠിപ്പിക്കുന്നത് മനസ്സിലാകുന്നുണ്ട്, ട്യൂഷന്റെ ആവശ്യമില്ല എന്നറിയിച്ചിട്ടും അധ്യാപകൻ നിരന്തരം ശല്യം ചെയ്യുകയും അനുചിതമായ രീതിയിൽ സമീപിക്കുകയും ചെയ്തെന്നാണ് വിദ്യാർഥിനിയുടെ ആരോപണം. സ്വകാര്യ ട്യൂഷന് വരാൻ വിസമ്മതിച്ചാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി അറിയിച്ചു. ഇതിനെക്കുറിച്ച് മുതിർന്ന വിദ്യാർഥികളെ അറിയിച്ചപ്പോഴാണ് അവർ അധ്യാപകനെ ചോദ്യം ചെയ്ത് ക്യാമ്പസ്സിലൂടെ നടത്തിയത്.

എവിടെ വേണമെങ്കിലും പരാതി നൽകിയ്‌ക്കോ എന്ന് പല വിദ്യാർഥിനികളോടും അധ്യാപകൻ പറഞ്ഞിരുന്നുവെന്നും, എന്നാൽ അത്തരം പരാതികൾ കൊണ്ട് തനിക്ക് യാതൊരു ദോഷവും സംഭവിക്കില്ലെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മറ്റൊരു വിദ്യാർഥിനിയും ആരോപിച്ചു. അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിദ്യാർഥികൾ പോലീസിനോട് ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിദ്യാർഥിനി ഉന്നയിച്ച ആരോപണങ്ങളും അധ്യാപകനെ പൊതുസ്ഥലത്ത് ആക്രമിച്ച സംഭവത്തിന്റെ സാഹചര്യങ്ങളും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026