BREAKING NEWS

സംസ്ഥാന ജീവനക്കാരുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്ക് ആഹ്വാനം ജീവനക്കാർ തള്ളിക്കളയണം- എൻജിഒ സംഘ്!! ശബരിമല- മാരാമൺ കൺവൻഷനെ ഒഴിവാക്കി, 12ലെ ദേശീയ പണിമുടക്കിൽ കേരളം സ്തംഭിക്കും- സംയുക്ത ട്രേഡ് യൂണിയൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഈ മാസം 12ന് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽനിന്ന് ശബരിമല തീർഥാടകരെയും മാരാമൺ കൺവൻഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ. കൂടാതെ കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി. ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

ഷോപ്പിങ് മാളുകൾ, സ്‌പെഷൽ ഇക്കണോമിക് സോൺ അടക്കമുള്ളവ സ്തംഭിക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും. വ്യവസായ – കാർഷിക – വാണിജ്യ – വ്യാപാര മേഖലകൾ പൂർണമായി 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. മോട്ടർ വാഹനങ്ങൾ നിരത്തിൽ ഇറങ്ങില്ല. എല്ലാ രംഗത്തെയും തൊഴിലാളികൾ ഫെബ്രുവരി 12 ന് പണി നിർത്തിവയ്ക്കുമെന്നു സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതുപോലെ സംയുക്ത കർഷകമോർച്ചയും കർഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപക സംഘടനകളും ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധം, റെയിൽവേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാർ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുമെന്നു‌ ഭാരവാഹികൾ പറഞ്ഞു.

അതോടൊപ്പം ഓട്ടോ, ബസ്, കാർ, ലോറി തുടങ്ങി മോട്ടർ തൊഴിലാളികൾ, ഷോപ്പ് എംപ്ലോയീസ്, മത്സ്യവിപണനം – വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികൾ, പ്രസ് ജീവനക്കാർ, സ്‌കീം വർക്കർമാർ, നിർമാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ് ഫോം എന്നിവയിലെ തൊഴിലാളികൾ പണിമുടക്കും. ഐടി, ചെറുകിട വ്യവസായം, സ്വകാര്യമേഖല – പൊതുമേഖല വ്യവസായം, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡിലിങ് തൊഴിലാളികൾ, തുറമുഖ തൊഴിലാളികൾ, കണ്ടെയ്‌നർ ഫ്രെയിറ്റ് സ്റ്റേഷനുകൾ, തോട്ടം മേഖല, ഇലക്ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികൾ, ന്യൂജനറേഷൻ ബാങ്കുകൾ, നോൺ ബാങ്കിങ് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരും പണിമുടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. കൂടാതെ കെഎസ്ആർടിസിയിലെ ഇടതു യൂണിയനുകൾ പണിമുടക്കുന്ന സാഹചര്യത്തിൽ സർവീസ് മുടങ്ങാൻ സാധ്യതയുണ്ട്.

അതേസമയം ഫെബ്രുവരി 12ന് നടക്കുന്ന പണിമുടക്കിൽ എൻജിഒ സംഘ് പങ്കെടുക്കില്ല. സംസ്ഥാന ജീവനക്കാരുമായി യാതൊരു പുലബന്ധവും ഇല്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്ക് ആഹ്വാനം ജീവനക്കാർ തള്ളിക്കളയണമെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.

‘ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ റഷ്യൻ ഇന്ധനം വാങ്ങുന്നത് തടയാനുള്ള സമ്മർദ്ദതന്ത്രമാണ് താരിഫ്, ഉപരോധം തുടങ്ങിയ നടപടികളിലൂടെ ട്രംപ് പയറ്റുന്നത്; പതിയെ ഉയർന്ന വിലയ്ക്ക് അമേരിക്കയുടെ എൽഎൻജി വാങ്ങാൻ നിർബന്ധിക്കും’ റഷ്യൻ വിദേശ കാര്യമന്ത്രി

BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026