BREAKING NEWS

ഈ കടയുടെ പേര് എത്രയുംവേ​ഗം മാറ്റണം!! മുസ്‌ലിം കച്ചവടക്കാരനു നേരെ ഭീഷണി, അക്രമികളെ തടയാൻ ശ്രമിച്ച ജിം ഉടമയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ, എല്ലാവരും ദീപക്കിന്റെ വീടിനു മുന്നിലെത്തണം, അവനെ ഒരു പാഠം പഠിപ്പിക്കണം സമൂഹമാധ്യമങ്ങളിലൂടെ ബജ്റംഗ്ദൾ നേതാക്കളുടെ ആഹ്വാനം

· · 1 min read
Share: Copied!

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കടയുടെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ മുസ്‌ലിം കച്ചവടക്കാരനെ രക്ഷിക്കാൻ ശ്രമിച്ച ജിം ഉടമ ദീപക് കുമാറിന് നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ ഭീഷണി. ദീപക്കിന്റെ വീടിനെ നേരെ ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമണശ്രമം നടത്തിയിരുന്നു. കച്ചവടക്കാരനെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ എന്താണ് പേരെന്ന് ബജ്റംഗ്ദൾ പ്രവർത്തകർ ചോദിച്ചപ്പോൾ മറുപടിയായി മുഹമ്മദ് ദീപക് എന്ന് പറഞ്ഞ സംഭവം ആറെ വൈറലായിരുന്നു.

അതേസമയം കടയുടമയെ സംരക്ഷിക്കാൻ ശ്രമിച്ചതിന് തനിക്ക് നേരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ ഭീഷണി ഉയരുന്നതായി ദീപക് തന്നെയാണ് വീഡിയോയിലൂടെ പുറംലോകത്തെ അറിയിച്ചത്. കോട്ദ്വാറിലെ ദീപക്കിന്റെ വീടിനു മുന്നിലെത്തണമെന്നും ഒരു പാഠം പഠിപ്പിക്കണമെന്നും ബജ്റംഗ്ദൾ ആഹ്വാനം ചെയ്യുകയായിരുന്നു. ദീപക് കുമാറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ബജ്റംഗ്ദൾ പ്രവർത്തകർക്ക് എതിരെ ഉത്തരാഖണ്ഡ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

സംഭവം ഇങ്ങനെ- ജനുവരി 26ന് തന്റെ സുഹൃത്തിന്റെ കടയിൽ നിൽക്കുമ്പോഴാണ് തൊട്ടടുത്തുള്ള കടയിൽ നിന്നുള്ള ബഹളം ദീപക് ശ്രദ്ധിക്കുന്നത്. വകീൽ അഹമ്മദ് എന്ന കച്ചവടക്കാരന്റെ കടയുടെ പേരിനൊപ്പം ബാബ എന്ന് വന്നതാണ് ബജ്റംഗ്ദൾ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഇതിനെ ദീപക് ചോദ്യം ചെയ്തതാണ് ഭീഷണിക്ക് കാരണം. പിന്നാലെ നാൽപത് പേരടങ്ങിയ സംഘം ദീപക്കിൻ്റെ ജിമ്മിന് മുന്നിൽ തടിച്ചു കൂടി മുദ്രാവാക്യം വിളിച്ചു. പ്രതിഷേധക്കാർ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തിരുന്നു.

വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടു, കുടുംബത്തോടു ഞാൻ ക്ഷമ ചോദിക്കുന്നു… ഡയറിക്കുറിപ്പ്!! സി ജെ റോയി നേരത്തെ തന്നെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു? പണം നൽകാനുള്ളവരുടെ വിവരങ്ങളും വരും കാലത്ത് കമ്പനിയെ എങ്ങനെ നയിക്കണമെന്നും നിർദേശങ്ങൾ… കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുത്- നിർദേശം

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026