തിരുവനന്തപുരം: മോശം കമന്റിട്ടവർക്ക് രൂക്ഷഭാഷയിൽ മറുപടിയുമായി നടി അന്നാ രാജൻ. അർജന്റീന ജേഴ്‌സി ധരിച്ചുള്ള ചിത്രത്തിനൊപ്പമാണ് അന്നയുടെ മറുപടി. നേരത്തെ, ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിന് ചുവടുവെക്കുന്ന റീൽ നടി പങ്കുവെച്ചിരുന്നു.’എക്‌സൈറ്റ്‌മെന്റിൽ ഒരു റീൽ ഇട്ടത് മാത്രമേ ഓർമയുള്ളൂ. മോശം കമന്റിട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്ന് കരുതുന്നു. എല്ലാവർക്കും നന്ദി’, എന്നാണ് അന്ന കുറിച്ചത്.
അർജന്റീനയുടെ ജേഴ്‌സി ധരിച്ചുള്ള റീലാണ് അന്ന രാജൻ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിനൊപ്പം നടി ചുവടുവെക്കുന്നതാണ് റീൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലിൽ കമന്റുമായി ഒട്ടേറെപ്പേർ എത്തിയിരുന്നു. അർജന്റീന- ഫ്രാൻസ് ലോകകപ്പ് ഫൈനലിനിടെയും നടി ഒരു റീൽ പങ്കുവെച്ചിരുന്നു.
നേരത്തെ പങ്കുവെച്ച റീലിന് സമാനമായിരുന്നു പുതിയ റീലും. ഫൈനലിന്റെ ആദ്യപകുതിയുടെ ഇടവേളയിലാണ് വീഡിയോ പങ്കുവെച്ചത്.

















































