BREAKING NEWS

കാസര്‍കോട്ടുകാരന്‍ എന്തിനാ കണ്ണൂരില്‍ വിമാനം ഇറങ്ങിയത് ?? ആളുകളുടെ മുമ്പില്‍ വച്ച് കള്ളക്കടത്തുകാരനായി ചിത്രീകരിച്ചു, നഗ്‌നനായി നിര്‍ത്തി അധിക്ഷേപിച്ചു, ഒന്നും കിട്ടാതെ വന്നപ്പോള്‍ പരിഹസിച്ച് ചിരിച്ചു, കസ്റ്റംസിനെതിരെ പരാതിയുമായി യുവാവ്

· · 1 min read
Share: Copied!

കാസര്‍കോട്: കണ്ണൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി യുവാവ്. പരിശോധനയുടെ പേരില്‍ ക്രൂരമായി അധിക്ഷേപിച്ചെന്ന് കാസര്‍കോട് സ്വദേശി മഹ്ഷാദ് ആരോപിച്ചു. നഗ്‌നനായി നിര്‍ത്തി അധിക്ഷേപിച്ചെന്നും യുവാവിന്റെ ആരോപണമുണ്ട്. ആളുകള്‍ നോക്കി നില്‍ക്കെ കള്ളക്കടത്തുകാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.

കാസര്‍കോട്ടുകാരന്‍ എന്തിനാ കണ്ണൂരില്‍ വിമാനം ഇറങ്ങിയത് എന്ന് ചോദിച്ചായിരുന്നു നടപടിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പ്രവാസി എന്ന നിലയില്‍ ഇതുവരെ ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും മഹ്ഷാദ് പറയുന്നു. മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മീഷണര്‍ക്കുമാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്. ദുബായില്‍ ഐ ടി മാനേജറായ മഹ്ഷാദ് ഞായറാഴ്ച്ചയാണ് നാട്ടില്‍ എത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുറേ നാളുകളായി ഇദ്ദേഹത്തിന് നാട്ടില്‍ എത്താന്‍ സാധിച്ചിരുന്നില്ല. കണ്ണൂര്‍ വഴിയുള്ള വിമാന ടിക്കറ്റ് നിരക്കില്‍ കുറവ് കണ്ടത് കൊണ്ടായിരുന്നു മഹ്ഷാദ് അതുവഴി വരാന്‍ തീരുമാനിച്ചിരുന്നത്. രാവിലെ 9 മണിയോടെ എത്തി മറ്റെല്ലാ ക്ലിയറന്‍സും പൂര്‍ത്തിയാക്കിയിരുന്നു.

പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തിയെന്നും മുറിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെന്നും ഇദ്ദേഹം പറയുന്നു. തുടര്‍ന്ന് തന്റെ വസ്ത്രങ്ങള്‍ അഴിച്ച് പരിശോധിച്ചെന്നാണ് യുവാവ് പറയുന്നത്. എന്ത് കൊണ്ടാണ് കാസര്‍കോട് സ്വദേശിയായ ഇയാള്‍ കണ്ണൂര്‍ വഴി വന്നത് എന്ന് ചോദിച്ചതിന് ശേഷമായിരുന്നു പരിശോധന. ഏത് എയര്‍പ്പോട്ടിലൂടെയും വരാമല്ലോ എന്ന് യുവാവ് മറുപടി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് ക്രൂരമായ നടപടി എന്നാണ് ആരോപണം. പരിശോധനയ്ക്ക് ശേഷം തന്നില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ സാധിക്കാതെ തിരിച്ചിറങ്ങിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ചിരിക്കുകയും തന്നെ പരിഹസിക്കുകയും ചെയ്‌തെന്നും യുവാവ് പറയുന്നു.

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026