BREAKING NEWS

കേരളത്തിന്റെ ‘അതിവേഗ റെയിലിന്’ ഓഫീസ് സജ്ജമാക്കി ഇ.ശ്രീധരൻ; ഭാര്യ രാധ നിലവിളക്ക് കൊളുത്ത ഉദ്ഘാടനം ചെയ്തു; ഡിപിആർ തയ്യാറാക്കാൻ റെയിൽവേ മന്ത്രി ആവശ്യപ്പെട്ടെന്ന് ശ്രീധരൻ

· · 1 min read
Share: Copied!

പൊന്നാനി: കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങുന്നതിനായി ഡിപിആർ തയ്യാറാക്കാൻ മന്ത്രി അശ്വിനി വൈഷ്ണവ് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇ. ശ്രീധരൻ രംഗത്ത്. അതിനായുള്ള പ്രവർത്തനങ്ങൾക്കായി പൊന്നാനിയിൽ ഒരു ഓഫീസും സ്വന്തം നിലയിൽ അദ്ദേഹം ആരംഭിച്ചു. ശ്രീധരൻ്റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഓഫീസ് ഇന്നു മുതൽ തന്നെ പ്രവർത്തനം തുടങ്ങുമെന്ന് ശ്രീധരൻ പ്രതികരിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിവേഗ റെയിലിന് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പരിശോധനയ്ക്ക് ശേഷമായിരിക്കും സർവേ നടപടികൾ. നാട്ടുകാരെ ബോധ്യപ്പെടുത്തിയാകും ഈ നടപടികൾ. തുടർന്നാകും ഭൂമി ഏറ്റെടുക്കൽ നടപടികളെന്നും ശ്രീധരൻ പറഞ്ഞു.

അതേസമയം, ഡിപിആർ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നത് റെയിൽവേയുടെ ഭാഗത്ത് നിന്നോ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. തങ്ങൾക്ക് ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെയും വാദം. കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഏഴ് അതിവേഗ ഇടനാഴികളിലും കേരളം ഉൾപ്പെട്ടിട്ടില്ല.

പദ്ധതി സംബന്ധിച്ച് അറിയിപ്പ് വരുന്നതിന് കാലതാമസം എടുക്കുന്നത് കൊണ്ടാണ് നേരത്തെ തന്നെ ഇതിനായുള്ള ഒരുക്കങ്ങൾ സ്വന്തം നിലയിൽ തുടങ്ങുന്നത് ശ്രീധരൻ വിശദീകരിക്കുന്നത്. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് തിരുവനന്തപുരം-കണ്ണൂർ അർദ്ധ അതിവേഗ റെയിൽപ്പാതയാണ് ശ്രീധരൻ മുന്നോട്ട് പോകുന്നത്. ഇതിന് പിന്നാലെ തിരുവനന്തപുരം മുതൽ കാസർകോട് വരെ ബന്ധിപ്പിക്കുന്ന മറ്റൊരു അതിവേഗ പാത പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.

വിദേശകാര്യമന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേരളത്തിലെ അതിവേഗ റെയിൽപാത പദ്ധതി വാർത്താസമ്മേളനത്തിൽ വ്യക്തത അദ്ദേഹം നൽകിയേക്കും.

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് അഞ്ച് മുതൽ 30 വരെ ; ഫലപ്രഖ്യാപനം മേയ് എട്ടിന്

BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026